വാഹനത്തിന്‍റെ രണ്ടു ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു.

റിയാദ്: മക്ക നഗരത്തിലെ പ്രമുഖ കാർ ഷോറൂമിൽ നിന്ന് പുതിയ മോഡൽ ലെക്സസ് വാഹനം മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. അൽഅദ്ൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ അതിക്രമിച്ചു കയറിയ 20 വയസുകാരൻ ഷോറൂം ജീവനക്കാരനെ മർദ്ദിച്ച് താക്കോൽ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നു. 

സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ അൽറാശിദിയ ഡിസ്ട്രിക്ടിൽ പഞ്ചർ കടക്ക് സമീപം നിർത്തിയിട്ട നിലയിൽ വാഹനം കണ്ടെത്തി.
വാഹനത്തിന്‍റെ രണ്ടു ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. നിർമാണത്തിലുള്ള കെട്ടിടത്തിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ 17,000 റിയാൽ കണ്ടെത്തി. തുടർ നടപടികൾക്ക് പ്രതിയെ പിന്നീട് അൽമആബിദ പൊലീസ് സ്റ്റേഷന് കൈമാറി.

Read More - പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു

സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

 റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥലത്ത് തോക്കുമായെത്തി വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. മദീനയില്‍ ആണ് സംഭവം. മദീനയില്‍ വെച്ച് ഒരു സൗദി പൗരനെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ വെടിവെപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

Read More -  പഴയ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം; സൗദിയില്‍ പഴയ സര്‍ക്കാര്‍ വാഹനങ്ങളുടെ ലേലം നാളെ

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞ മദീന പൊലീസ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. തുടര്‍ന്ന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പൊലീസ് അറിയിച്ചു.