Asianet News MalayalamAsianet News Malayalam

ആത്മവിശ്വാസത്തോടെ സൗദി; കൊവിഡ് ഭേദമായ പിഞ്ചുകുഞ്ഞിനെ വീട്ടിലെത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

പ്രസവിച്ചു നാലാം ദിനമാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിന് രോഗം ഭേദമായതിനെ തുടര്‍ന്ന് ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്നാണ് കുഞ്ഞിനെ വീട്ടിൽ എത്തിച്ചത്. 

Youngest corona hit Saudi  recovers sent back home video gone viral coronavirus covid 19
Author
Riyadh Saudi Arabia, First Published Apr 7, 2020, 10:00 AM IST

റിയാദ്: സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞിന് രോഗ മുക്തി. ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

റിയാദിലെ ദവാദ്മിയയിലാണ് ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19ൽനിന്നു മോചനം ലഭിച്ചത്. രോഗം ഭേദമായ കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പ്രസവിച്ചു നാലാം ദിനമാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിന് രോഗം ഭേദമായതിനെ തുടര്‍ന്ന് ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്നാണ് കുഞ്ഞിനെ വീട്ടിൽ എത്തിച്ചത്. രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽനിന്ന് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന് രോഗ മുക്തി ലഭിച്ചത് ആരോഗ്യ പ്രവർത്തകർക്കും സൗദി ജനതയ്ക്കും ഏറെ ആത്മവിശ്വാസമാണ് നൽകുന്നത്.

വീഡിയോ കാണാം...
"

Follow Us:
Download App:
  • android
  • ios