ദുബൈ: പൊലീസുകാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുഎഇ സൈബര്‍ ക്രൈം നിയമം അനുസരിച്ച് ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജയില്‍ശിക്ഷയോ 250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.