ഇന്ത്യക്കാരനെ മര്‍ദിച്ച ശേഷം അയാളുടെ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുയായിരുന്നു. 

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ മര്‍ദിച്ച് വാഹനവുമായി കടന്നുകളഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. പ്രതി മറ്റ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‍തു.

ബിദൂനി യുവാവിനെയാണ് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‍ത്. ഇന്ത്യക്കാരനെ മര്‍ദിച്ച ശേഷം അയാളുടെ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുയായിരുന്നു. ഇതിനിടെയാണ് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് നാശനഷ്‍ടങ്ങള്‍ സംഭവിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona