ബൈക്കിന്റെ മുന്‍ ചക്രം ഉയര്‍ത്തി റോഡിലൂടെ കുതിച്ചുപായുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‍തു. 

റിയാദ്: സൗദി അറേബ്യയില്‍ ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ യുവാവ് അറസ്‍റ്റിലായി. മക്കയിലായിരുന്നു സംഭവം. റോഡിലൂടെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തില്‍ ബൈക്ക് ഓടിക്കുകയും സാഹസിക അഭ്യാസം നടത്തുകയും ചെയ്‍തതിനാണ് നടപടിയെടുത്തതെന്ന് മക്ക ട്രാഫിക് പൊലീസ് അറിയിച്ചു.

ബൈക്കിന്റെ മുന്‍ ചക്രം ഉയര്‍ത്തി റോഡിലൂടെ കുതിച്ചുപായുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‍തു. ഈ ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെ തിരിച്ചറി‌ഞ്ഞ് അറസ്റ്റ് ചെയ്‍തത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് യുവാവില്‍ നിന്ന് പിഴ ഈടാക്കിയതായും മക്ക ട്രാഫിക് പൊലീസ് അറിയിച്ചു.