രക്ഷാപ്രവര്‍ത്തന സംഘം എത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സ്വദേശി യുവാവ്. അജ്മാന്‍ പൊലീസ് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25കാരനായ സ്വദേശി മരിച്ചു. ബുധനാഴ്ച രാവിലെയാണ് അജ്മാനിലെ അല്‍ ഹമീദിയ ഏരിയയില്‍ അപകടമുണ്ടായത്. 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റില്‍ ഷാര്‍ജയിലേക്കുള്ള അല്‍ ഹമീദിയ ബ്രിഡ്ജിന് സമീപം പുലര്‍ച്ചെ 4.15നാണ് അപകടമുണ്ടായതെന്ന് അജ്മാന്‍ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലസി പറഞ്ഞു. രക്ഷാപ്രവര്‍ത്തന സംഘം എത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സ്വദേശി യുവാവ്. അജ്മാന്‍ പൊലീസ് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona