Asianet News MalayalamAsianet News Malayalam

Capital punishment in Kuwait: കുവൈത്തില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ

കുവൈത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനുള്ളില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു.

youth to be hanged for murdering a man by stabbing on chest
Author
Kuwait, First Published Jan 14, 2022, 2:45 PM IST

കുവൈത്ത് സിറ്റി: തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ (Murdered by stabbing) പ്രതിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി (Kuwait criminal court) വധശിക്ഷ വിധിച്ചു (Capital punishment). കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കബദില്‍ (Kabd) വെച്ച് കേസിന് ആസ്‍പദമായ സംഭവം നടന്നത്. കൊലപാതകം നടത്തി മൃതദേഹം ഒളിപ്പിച്ച ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

കബദ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിന്നില്‍ പാര്‍ക്ക് ചെയ്‍തിരുന്ന ഒരു വാഹനത്തിനുള്ളില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഫോറന്‍സിക് പരിശോധനയിലാണ് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പ്രതി പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്‍തു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.

പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫര്‍വാനിയയിലായിരുന്നു (Farwaniya) സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് (forensic department) കൈമാറി.

Follow Us:
Download App:
  • android
  • ios