നേരത്തെ മഴക്കെടുതിബാധിതരെ സഹായിക്കാനായി രണ്ട് പ്രമുഖ പത്രങ്ങള്‍ സംഘടിപ്പിച്ച പദ്ധതികളിലേക്ക് ഓരോ കോടി വീതം അദ്ദേഹം നല്‍കിയിരുന്നു.
ദുബായ്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ യൂസഫലി അഞ്ചു കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറുക.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദന ഹൃദയഭേദകമാണെന്നും. ഈ അവസരത്തില്‍ നമ്മുടെ സഹോദരങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും യൂസഫലി പറഞ്ഞു.
നേരത്തെ മഴക്കെടുതിബാധിതരെ സഹായിക്കാനായി രണ്ട് പ്രമുഖ പത്രങ്ങള്‍ സംഘടിപ്പിച്ച പദ്ധതികളിലേക്ക് ഓരോ കോടി വീതം അദ്ദേഹം നല്‍കിയിരുന്നു. അങ്ങനെ ആകെ മൊത്തം ഏഴ് കോടി രൂപയാണ് പ്രളയബാധിതരെ സഹായിക്കാനായി യൂസഫലി സംഭാവനയായി നല്‍കിയത്.
