Asianet News MalayalamAsianet News Malayalam

യു.എ.ഇയിൽ പുതിയ ഉയരത്തിൽ 'സോഹോ'; വരുമാനത്തിൽ 43% വർധന

2023-ലെ വരുമാനത്തിൽ 43% വളർച്ച. യു.എ.ഇയിലെ കമ്പനിയുടെ പാർട്ണർ നെറ്റ് വർക്കിൽ 29% ഉയർച്ചയും രേഖപ്പെടുത്തി.

Zoho posts record revenue growth in the UAE
Author
First Published Jan 24, 2024, 5:01 PM IST

പ്രമുഖ ആ​ഗോള ടെക്നോളജി കമ്പനി സോഹോയുടെ 2023-ലെ വരുമാനത്തിൽ 43% വളർച്ച. യു.എ.ഇയിലെ കമ്പനിയുടെ പാർട്ണർ നെറ്റ് വർക്കിൽ 29% ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. സോഹോയുടെ സേവനം ഉപയോ​ഗിക്കുന്ന ഇടത്തരം, വലിയ കമ്പനികളുടെ എണ്ണം വർധിച്ചതാണ് നേട്ടത്തിന് കാരണം.

സ്മോൾ, മീഡിയം ബിസിനസ്സുകൾക്ക് യൂസർ ഫ്രണ്ട്ലിയും സുരക്ഷിതവും അതേ സമയം താങ്ങാവുന്നതുമായ ഉൽപ്പന്നങ്ങൾ നൽകിയാണ് സോഹോ മേധാവിത്വം നിലനിർത്തിയിരുന്നത്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ സോഹോയുമായി പങ്കാളിത്തത്തിലായി. അൽ റോസ്തമാനി ​ഗ്രൂപ്പ്, അൽ ഷിറാവി, IFFCO, CAFU, മസാഫി, ദുബായ് - കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഷറഫ് ഡിജി, MAF കാരെഫോർ, ജഷൻമൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സോഹോയുടെ സേവനം ഉപയോ​ഗിക്കുന്നു.

കഴിഞ്ഞ വർഷം വലിയ കോർപ്പറേഷനുകൾ സോഹോ സേവനങ്ങൾ ഉപയോ​ഗിച്ചതിൽ 24% വർധനയുണ്ട്. സോഹോ വൺ (Zoho One) എന്ന 50-ൽ അധികം ഉൽപ്പന്നങ്ങൾ ഒരുമിപ്പിക്കുന്ന പ്ലാറ്റ്ഫോം ആണ് ഇതിൽ പ്രധാനം. വാറ്റ്-അനുസൃത അക്കൗണ്ടിങ് സോഫ്റ്റ് വെയർ സോഹോ ബുക്സ്, കസ്റ്റമർ എക്സ്പീരിയൻസ് പ്ലാറ്റ്ഫോം സോഹോ സി.ആർ.എം. പ്ലസ്, ലോ കോഡ് പ്ലാറ്റ്ഫോം സോഹോ ക്രിയേറ്റർ, എന്റർപ്രൈസ് കൊളാബൊറേഷൻ പ്ലാറ്റ്ഫോം സോഹോ വർക്ക്പ്ലേസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സോഫ്റ്റ് വെയർ സോഹോ പീപ്പിൾ എന്നിവയും നേട്ടമുണ്ടാക്കി. ആ​ഗോളതലത്തിൽ സോഹോയുടെ ഏറ്റവും വലിയ വിപണിയായി യു.എ.ഇ 2023-ൽ മാറിയിരുന്നു.

"യു.എ.ഇയുടെ വൈവിധ്യമാർന്ന ബിസിനസ് മേഖലയും ഡിജിറ്റൽ ട്രാൻസ്ഫർമേഷന് നൽകുന്ന മുൻ​ഗണനയും സോഹോയുടെ ലക്ഷ്യങ്ങളുമായി കൃത്യമായി ചേർന്നുപോകുന്നതാണ്." - സോഹോ എം.ഇ.എ പ്രസിഡന്റ് ഹൈതർ നിസാം പറഞ്ഞു. "വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് അവരുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കാനും സ്ഥിരമായ വളർച്ചയ്ക്കും ശ്രമിക്കുന്നുണ്ട്. ഇത് സോഹോയ്ക്ക് യു.എ.ഇയിൽ വളരാനും തുടർച്ചയായ ഡിജിറ്റൽ പരിവർത്തനത്തിനുമുള്ള അവസരം നൽകി" - അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റർപ്രൈസ് സെ​ഗ്മെന്റിലെ സോഹോയുടെ വളർച്ചയ്ക്ക് യു.എ.ഇയിലെ പങ്കാളിത്തങ്ങൾ കാരണമായിട്ടുണ്ട്. പ്രമുഖ സർക്കാർ ഏജൻസികളുമായി ഈ കാലയളവിൽ സോഹോ ചേർന്നു പ്രവർത്തിച്ചു. ഏതാണ്ട് 43 മില്യൺ ദിർഹം മൂല്യമുള്ള പങ്കാളിത്തങ്ങളിലൂടെ 5000-ൽ അധികം വരുന്ന യു.എ.ഇയിലെ ചെറുതും ഇടത്തരവും വലുതുമായ കോർപ്പറേഷനുകളുടെ സോഹോ യു.എ.ഇയിലെ ബിസിനസ് ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാക്കി.

2023-ൽ കോർപ്പറേറ്റ് ടാക്സ് സൗകര്യങ്ങൾ വാല്യു ആഡഡ് ടാക്സ് അനുസൃത പ്ലാറ്റ്ഫോമായ സോഹോ ബുക്സിൽ അവതരിപ്പിച്ചിരുന്നു. പ്രാദേശിക ബിസിനസ്സുകൾക്ക് പേയ് റോൾ എളുപ്പമാക്കാൻ സഹോ പേയ് റോൾ എഡിഷനും കൊണ്ടുവന്നു. പ്രമുഖ പേയ്മെന്റ് ​ഗേറ്റ് വേ സംവിധാനമായ Telr സോഹോയോട് സഹകരിച്ചതും നേട്ടമായി. 
 

Latest Videos
Follow Us:
Download App:
  • android
  • ios