അപ്പീലുകളുടെ എണ്ണം ആയിരത്തോടടുക്കുകയാണ്. വേദിമാറ്റവും മത്സരക്രമങ്ങളുടെ താളം തെറ്റലും കണ്ണൂർ കലോത്സവത്തിലെ പതിവായി. 12 മണിക്കൂർ വൈകി ഇന്നലെത്തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗം കോൽക്കളി അവസാനിച്ചത് ഇന്ന് രാവിലെ 11 മണിക്ക്. വേദിമാറ്റവും രാത്രി മുഴുവൻ നീണ്ട മത്സരങ്ങളും കുട്ടികളെയും വിധികർത്താക്കളെയും വലച്ചു. വിദ്യാഭ്യാസവകുപ്പ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അപ്പീലകുളെ തടയാനാവുന്നില്ല. അപ്പീലുകൾ തന്നെയാണ് കണ്ണൂർ മേളയുടെ താളം തെറ്റിക്കുന്നതും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാലാംദിനത്തിന്റെ മുഖ്യ ആകർഷണം ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടും ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയുമായിരുന്നു. ഹൈസ്കൂള്‍ വിഭാഗം കഥകളി ഗ്രൂപ്പ് മത്സരം, ഹയർസെക്കണ്ടറി വിഭാഗം സംഘഗാനം, ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട്, ഹയർസെക്കണ്ടറി വിബാഗം ദഫ്മുട്ട് അടക്കം നാലാം ദിനം ആകെ നാൽപ്പത്തിയഞ്ചിനങ്ങൾ.