Asianet News MalayalamAsianet News Malayalam

1000 പേ‍രുടെ യാത്ര, ടൈറ്റൻ ദുരന്തത്തിന്‍റെ ഞെട്ടൽ മാറിയില്ല; ഓഷ്യൻഗേറ്റ് സഹസ്ഥാപകന് പുതിയ ലക്ഷ്യം, പ്രഖ്യാപനം

എന്നാല്‍, ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ഇപ്പോൾ 2050 ഓടെ ശുക്രന്റെ അന്തരീക്ഷത്തിൽ ജീവിക്കാൻ 1,000 മനുഷ്യരെ അയക്കാൻ ലക്ഷ്യമിടുന്ന പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

After Titanic submersible tragedy, OceanGate cofounder  aims to send 1,000 humans to Venus all details btb
Author
First Published Aug 1, 2023, 7:20 PM IST

ന്യൂയോര്‍ക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രയിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ഗേറ്റ് സാഹസിക യാത്രകള്‍ റദ്ദാക്കിയിരുന്നു. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കിയത്.

എന്നാല്‍, ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ഇപ്പോൾ 2050 ഓടെ ശുക്രന്റെ അന്തരീക്ഷത്തിൽ ജീവിക്കാൻ 1,000 മനുഷ്യരെ അയക്കാൻ ലക്ഷ്യമിടുന്ന പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശുക്രനിൽ മനുഷ്യരെ എത്തിക്കുന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും 2050-ഓടെ ഇത് വളരെ ചെയ്യാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗില്ലെർമോ സോൺലൈൻ പറഞ്ഞതായി ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ടൈറ്റൻ അന്തർവാഹിനി തകർന്നുണ്ടായ ദുരന്തം പുതിയ കുതിപ്പ് ലക്ഷ്യമിടുന്ന മനുഷ്യര്‍ക്ക് തടസമാകരുത്. അതേസമയം, ശുക്രനിലേക്ക് മനുഷ്യരെ അയക്കുന്നത് ഓഷ്യൻഗേറ്റിന്‍റെ പദ്ധതിയല്ല. ഗില്ലെർമോ സോൺലൈൻ  സ്ഥാപകനും ചെയര്‍മാനുമായ ഹ്യൂമൻസ് ടൂ വീനസ് ആണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്. 2020ൽ സ്ഥാപിതമായ ഈ കമ്പനി ശുക്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓഷ്യൻ ഗേറ്റിനെ മറന്നേക്കൂ... ടൈറ്റനെ മറക്കുക. സ്റ്റോക്ക്ടൺ മറക്കുക. മനുഷ്യൻ ഒരു വലിയ മുന്നേറ്റത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയോട് ഏതാണ്ട് സമാനമായ ഗുരുത്വാകർഷണവും 0 - 50 ഡിഗ്രി സെല്‍ഷ്യസ് എന്ന അനുകൂല താപനിലയും അടക്കമുള്ള കാരണങ്ങളാണ് ശുക്രൻ യാത്രയ്ക്ക് പിന്നിലുള്ളതെന്ന് ഹ്യൂമൻസ് ടൂ വീനസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

അതേസമയം, ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

രാജ്യത്തിന് വീണ്ടും മാതൃകയായി കേരളം; വെറും 3 മാസം, സയൻസ് പാര്‍ക്കിന്‍റെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുങ്ങി, നേട്ടം

Follow Us:
Download App:
  • android
  • ios