ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ലിസ കാല്‍ടെനെഗറും ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ജാക്കി ഫാഹെര്‍ട്ടിയും ഗിയ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്ന് സമീപത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെയും ചലനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. 

വിദൂരങ്ങളിലിരുന്ന് അന്യഗ്രഹജീവികള്‍ നമ്മെ നിരീക്ഷിക്കുന്നുണ്ടാകാമെന്ന നിഗമനത്തിന് ശാസ്ത്രലോകത്തിന്റെ സാക്ഷ്യപ്പെടുത്തല്‍. ഭൂമിയുടെ ഏകദേശം 325 പ്രകാശവര്‍ഷത്തിനുള്ളില്‍ നക്ഷത്ര സമൂഹങ്ങളെക്കുറിച്ച് നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എക്‌സോപ്ലാനറ്റുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യകളിലൂടെയായിരുന്നു ഇതും. നമ്മുടെ ഗ്രഹത്തിന്റെ, ഏറ്റവും അടുത്തുള്ള 1715 എണ്ണം നമ്മെ നിരീക്ഷിക്കാന്‍ തക്കവിധത്തിലുള്ളതാണെന്നും അതില്‍ ഏകദേശം 75 എണ്ണത്തില്‍ നിന്നും നിരന്തരം പ്രപഞ്ചത്തിലേക്ക് അയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി കഴിഞ്ഞു.

സൗരയൂഥത്തിന് പുറത്ത് ഒരു ഗ്രഹത്തെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗം അതിന്റെ നക്ഷത്രത്തിനിടയിലൂടെ കടന്നുപോകുമ്പോള്‍ പിടികൂടുക എന്നതാണ്. അതായത്, നക്ഷത്രത്തിന്റെ പ്രകാശം തടയുക എന്നു സാരം. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ലിസ കാല്‍ടെനെഗറും ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ജാക്കി ഫാഹെര്‍ട്ടിയും ഗിയ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്ന് സമീപത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെയും ചലനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

സൂര്യന് മുന്നിലൂടെ ഭൂമി കടന്നുപോകുമ്പോള്‍ സൂര്യനില്‍ നിന്നുള്ള വെളിച്ചം തടയപ്പെടുന്നതു പോലെ അത്തരത്തില്‍ നിലവില്‍ ശരിയായ സ്ഥാനത്തുള്ള 1402 നക്ഷത്രങ്ങളെ അവര്‍ കണ്ടെത്തി. 10,000 വര്‍ഷത്തിനിടയില്‍ ആ നക്ഷത്രങ്ങളുടെ ചലനങ്ങളെ വിശദീകരിക്കുന്ന സിമുലേഷനുകള്‍ അവര്‍ നടത്തി. ഇതുപ്രകാരം ഏതൊരു അംഗത്തിനും ആ കാലയളവില്‍ ഭൂമിയെ കാണാന്‍ കഴിയുന്ന ശരാശരി സമയം 6914 വര്‍ഷമാണ്. അതായത്, ഏതെങ്കിലുമൊരു അന്യഗ്രഹവാസികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏക സാധ്യത ഇതാണെന്ന് ശാസ്ത്രലോകം കണ്ടെത്തുന്നു.

കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് അയച്ച റേഡിയോ തരംഗങ്ങള്‍ കണ്ടെത്തുന്നതിന് ഈ എഴുപത്തിയഞ്ച് സംവിധാനങ്ങളും പര്യാപ്തമാണ്. 1715 നക്ഷത്രങ്ങളുടെ 'ഗോള്‍ഡിലോക്ക്‌സ് സോണില്‍' 500 ലധികം ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്നുണ്ടാവാമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു, അവിടെ നമുക്ക് അറിയാവുന്നതുപോലെ ജീവിതം സാധ്യമാകും. അവയില്‍ ചിലതിനെക്കുറിച്ച് ഇതിനകം അറിയാം, അവയില്‍ ചിലത് പ്രസിദ്ധമാണ്. ഉദാഹരണത്തിന്, ഭൂമിയുടെ വലിപ്പത്തിലുള്ള ഏഴ് ഗ്രഹങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന TRAPPIST-1 സിസ്റ്റത്തിന് 3663 ല്‍ ആരംഭിച്ച് 6034 ല്‍ അവസാനിക്കുന്ന കാലയളവില്‍ വരെ ഭൂമിയെ കാണാന്‍ കഴിയും. അവിടെ നിന്നുള്ള അന്യഗ്രഹജീവികള്‍ക്ക് അതുവരെ നമ്മെ നിരീക്ഷിക്കാനുമാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona