Asianet News MalayalamAsianet News Malayalam

Asteroid heading towards Earth : എംപയര്‍ സ്റ്റേറ്റിന്റെ 2.5 മടങ്ങ് ഉയരമുള്ള ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു!

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര ഇരട്ടി ഉയരമുള്ള ഒരു ഛിന്നഗ്രഹം 2022 ജനുവരി 18 ന് ഭൂമിയെ ലക്ഷ്യമിട്ട് വരുന്നു. ഈ ഛിന്നഗ്രഹത്തെ അതിന്റെ വലിപ്പം കാരണം നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട്.

asteroid around two-and-a-half times the height of the Empire State Building is heading towards Earth
Author
India, First Published Jan 3, 2022, 6:25 PM IST

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ (Empire State Building) രണ്ടര ഇരട്ടി ഉയരമുള്ള ഒരു ഛിന്നഗ്രഹം (Asteroid) 2022 ജനുവരി 18 ന് ഭൂമിയെ ലക്ഷ്യമിട്ട് വരുന്നു. ഈ ഛിന്നഗ്രഹത്തെ അതിന്റെ വലിപ്പം കാരണം നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയോട് താരതമ്യേന വളരെ അടുത്തു കൂടിയാണ് ഇത് സഞ്ചരിക്കുന്നത്. എന്തും സംഭവിക്കാവുന്ന സ്ഥിതി. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പോലും അത് ഭൂമിയുമായി കൂട്ടിയിടിക്കുന്നതിലേക്ക് നീങ്ങുമെന്നതാണ് ശാസ്ത്രലോകത്തിന്റെ ഉത്കണ്ഠ. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ വേഗതയും ഭൂമിയുടെ ഭ്രമണപഥവും കണക്കിലെടുത്ത് ആശങ്ക വേണ്ടെന്നു നാസ പറയുന്നു.

ഈ ഛിന്നഗ്രഹം അതിന്റെ വ്യാപ്തി വച്ചു നോക്കിയാല്‍ വളരെ വലുതാണ്, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര ഇരട്ടി ഉയരമുണ്ട് ഇതിന്. എന്നിരുന്നാലും, (7482) 1994 PC1 എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹത്തില്‍ നിന്ന് ഭയപ്പെടേണ്ടതില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. കാരണം ഇത് ഭൂമിയെ ബാധിക്കാത്ത വിധത്തില്‍ സുരക്ഷിതമായി കടന്നുപോകാന്‍ സാധ്യതയുണ്ട്.

ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവ ബഹിരാകാശത്തെ വലിയ പാറകളാണ്, അത് സൂര്യനെ ചുറ്റുകയും ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ആകര്‍ഷണം കാരണം ഇടയ്ക്കിടെ അവയുടെ ഭ്രമണപഥത്തില്‍ വ്യത്യാസം വരുത്തുകയും ചെയ്യുന്നു. ഈ ബഹിരാകാശ പാറകള്‍ ഏതെങ്കിലും ഗ്രഹവുമായി കൂട്ടിയിടിക്കുമ്പോള്‍, അത് സാധാരണയായി ഒരു ദുരന്തമാണ്. അതുകൊണ്ടാണ്, 150 മീറ്ററിലധികം വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുമ്പോള്‍ പോലും, നാസ അതിനെ അപകടകരമായ ഛിന്നഗ്രഹമായി തരംതിരിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നത്.

ഭീമന്‍ ഛിന്നഗ്രഹത്തെക്കുറിച്ച് (7482) 1994 PC1 

ഈ ഛിന്നഗ്രഹം (7482) 1994 PC1 1994 ഓഗസ്റ്റ് 9 ന് ഓസ്ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്‌സര്‍വേറ്ററിയില്‍ വച്ച് റോബര്‍ട്ട് മക്നോട്ട് എന്ന ശാസ്ത്രജ്ഞനാണ് കണ്ടെത്തിയത്. എര്‍ത്ത്സ്‌കൈയുടെ അഭിപ്രായത്തില്‍, ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത് 2022 ജനുവരി 18 പുലര്‍ച്ചെ 4:51 ന് ആയിരിക്കും. ഈ ഛിന്നഗ്രഹം ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മണിക്കൂറില്‍ 43,754 മൈല്‍ (സെക്കന്‍ഡില്‍ 19.56 കിലോമീറ്റര്‍) വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് ഭൂമിയില്‍ നിന്ന് 1.2 ദശലക്ഷം മൈല്‍ (1.93 ദശലക്ഷം കിലോമീറ്റര്‍) അല്ലെങ്കില്‍ ഏകദേശം 5.15 മടങ്ങ് അടുത്തു കൂടി ഇത് കടന്നുപോകുമെന്നാണ് അനുമാനിക്കുന്നത്. ഭൂമി-ചന്ദ്ര ദൂരം കണക്കിലെടുക്കമ്പോള്‍ ഇത്, വേണ്ടത്ര സുരക്ഷിതമാണെന്നു ശാസ്ത്രകാരന്മാര്‍ കരുതുന്നു.

ഇതു കൂടാതെ, മറ്റ് നിരവധി ഛിന്നഗ്രഹങ്ങളും ജനുവരി മാസത്തില്‍ ഭൂമിയെ കടന്നുപോകാന്‍ സാധ്യതയുണ്ട്. അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നതായി നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) റിപ്പോര്‍ട്ട് ചെയ്തു. അവയില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം ഏതൊക്കെയാണെന്നു നോക്കാം.

1. 2014 YE15: ഇത് 24 അടി ചുറ്റളവില്‍ 7 മീറ്റര്‍ വ്യാസമുള്ള ഒരു ധൂമകേതുവാണ്, ജനുവരി 6 ന് ഭൂമിയുടെ 4.6 ദശലക്ഷം മൈല്‍ (7.4 ദശലക്ഷം കിലോമീറ്റര്‍) ഉള്ളില്‍ കടന്നുപോകും.

2. 2020 AP1: ഇതിന് 13 അടി (4 മീറ്റര്‍) വ്യാസം മാത്രമേയുള്ളൂ, ജനുവരി 7-ന് 1.08 ദശലക്ഷം മൈല്‍ അകലെ കൂടി ഭൂമിയെ കടന്നുപോകും.

3. ഛിന്നഗ്രഹം 2013 YD48: ഈ മാസം ഭൂമിക്ക് സമീപമെത്തുന്ന ഏറ്റവും വലിയ ഛിന്നഗ്രഹങ്ങളില്‍ ഒന്നാണിത്, ജനുവരി 11 ന് ഭൂമിയില്‍ നിന്ന് 3.48 ദശലക്ഷം മൈലിനുള്ളില്‍ കടന്നുപോകാന്‍ ഒരുങ്ങുകയാണ്. നാസയുടെ അഭിപ്രായത്തില്‍, ഇതിന് ഏകദേശം 340 അടി (104 മീറ്റര്‍) വീതിയുണ്ട് അത് ബിഗ് ബെന്നിനേക്കാള്‍ വലുതാണ്. ഇത് അപകടകരമായ ഒരു വസ്തുവല്ലെങ്കിലും, അത് ഭൂമിയിലേക്ക് വന്നാല്‍ നന്നായി പേടിക്കുക തന്നെ ചെയ്യണം. അതു കൊണ്ട് തന്നെ ഇതിന്റെ വരവ് ശാസ്ത്രലോകം ആശങ്കയോടെ നിരീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios