Asianet News MalayalamAsianet News Malayalam

നൃത്തം ചെയ്യുന്നതു പോലെ ഗ്രഹങ്ങള്‍, ഭ്രമണപഥത്തിനും ഒരു ക്ലാസിക്ക് ശൈലി, അന്തംവിട്ട് ശാസ്ത്രജ്ഞര്‍.!

അവയുടെ ഭ്രമണപഥങ്ങള്‍ പരസ്പരം സ്ഥിരമായ മാതൃകയില്‍ വിന്യസിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ ഇത്തരമൊരു സിസ്റ്റം ആദ്യം രൂപപ്പെട്ടപ്പോള്‍ വലിയ കൂട്ടിയിടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ടീം പറയുന്നു.

Astronomers discover six planets locked in an rhythmic motion as they orbit their central star
Author
NASA, First Published Jan 26, 2021, 10:11 AM IST

ഭൂമിയില്‍ നിന്ന് 200 പ്രകാശവര്‍ഷം അകലെയാണ് സംഭവം. ഇവിടെ കണ്ടെത്തിയ ആറ് ഗ്രഹങ്ങള്‍ ഒരു സംഗീതത്തിനു ചുവടു വെക്കുന്നതു കണ്ടക്കെ നൃത്തം ചെയ്യുന്നു. പരസ്പരം കൂട്ടിയിടിക്കാതെ, ഒരേ താളത്തിലാണ് ഇവയുടെ കറക്കം. ഇത്തരത്തിലൊരു ദൃശ്യം അമ്പരപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ആറ് ഗ്രഹങ്ങളില്‍ അഞ്ചെണ്ണം ഒരു ഹാര്‍മോണിക് താളത്തില്‍ പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തിയത്. അവിടെ അവയുടെ ഭ്രമണപഥങ്ങള്‍ പരസ്പരം സ്ഥിരമായ മാതൃകയില്‍ വിന്യസിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ ഇത്തരമൊരു സിസ്റ്റം ആദ്യം രൂപപ്പെട്ടപ്പോള്‍ വലിയ കൂട്ടിയിടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ടീം പറയുന്നു.

ഈ ഗ്രഹങ്ങളുടെ സാന്ദ്രതയും അസാധാരണമാണ്. സൗരയൂഥത്തില്‍ ഇടതൂര്‍ന്ന പാറകളുള്ള ഗ്രഹങ്ങള്‍ സൂര്യനോട് അടുക്കുന്നു, തുടര്‍ന്ന് ഭാരം കുറഞ്ഞ വാതക ഭീമന്മാരും ഈ നിലയിലേക്ക് വരും. ഇവിടെ, നക്ഷത്രത്തില്‍ നിന്നുള്ള രണ്ടാമത്തെ ഗ്രഹം 18 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കുന്നു, മൂന്നാമത്തെ ഗ്രഹം 9 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കുന്നു, അങ്ങനെ നക്ഷത്രത്തില്‍ നിന്ന് ആറാമത്തെ ഗ്രഹത്തിലേക്ക് അതിന്റെ സഞ്ചാരപഥം നിലനിര്‍ത്തുന്നു. ഒറ്റക്കാഴ്ചയില്‍ ആനന്ദനൃത്തമാടുന്നതിനു സമാനമാണിതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 

തുടക്കത്തില്‍ നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റില്‍ (ടെസ്) നടത്തിയ നിരീക്ഷണങ്ങളില്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി. ചിയോപ്‌സില്‍ നിന്നുള്ള തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ അടുത്ത മൂന്നെണ്ണം വെളിപ്പെടുത്തി. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. തോമസ് വില്‍സണ്‍ പറഞ്ഞു. 'ഈ അപൂര്‍വ കോണ്‍ഫിഗറേഷന്‍ ചെയിന്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു ഗ്രഹത്തിനായി തിരയാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു, അധിക ഡാറ്റ ഉപയോഗിച്ച് ഞങ്ങള്‍ പ്രവചിച്ച പരിക്രമണഘട്ടത്തില്‍ ആറാമത്തെ ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,' ഡോ. വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് വര്‍ഷങ്ങളെടുത്തു രൂപം കൊണ്ട ഈ ഘടന പരസ്പരം വിനാശകരമായ കൂട്ടിയിടി ഒഴിവാക്കാന്‍ ഈ ക്രമം ഗ്രഹങ്ങളെ അനുവദിച്ചു, 'കാമറൂണ്‍ പറഞ്ഞു. 'ഈ സംവിധാനത്തിലെ ഭ്രമണപഥങ്ങള്‍ വളരെ നന്നായി ക്രമീകരിച്ചിരിക്കുന്നു, ഇത് ജനിച്ചതുമുതല്‍ ഈ സംവിധാനം വളരെ സൗമ്യമായി വികസിച്ചുവെന്ന് നമ്മോട് പറയുന്നു,' ബെര്‍ലിന്‍ സര്‍വകലാശാലയിലെ അലിബര്‍ട്ട് വിശദീകരിക്കുന്നു. ഗ്രഹങ്ങളുടെ രൂപവത്കരണത്തെയും പരിണാമത്തെയും കുറിച്ചുള്ള നിലവിലെ ധാരണയെ വെല്ലുവിളിക്കുന്ന സവിശേഷമായ ഒരു ഗ്രഹവ്യവസ്ഥയാണിത്. ഇത്ര അടുക്കും ചിട്ടയുമുള്ള ക്രമീകരണം അടുത്തെങ്ങും ഒരു ഗ്രഹത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല.

ഇപ്പോള്‍, നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ അത്തരമൊരു സവിശേഷതയിലാണ്. അവ നക്ഷത്രത്തില്‍ നിന്ന് കൂടുതല്‍ അകലെയാണ്. ഈ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ ദുര്‍ബലമായ സ്വഭാവം അഭൂതപൂര്‍വമായ ഗ്രഹസാന്ദ്രതയുമായി സംയോജിപ്പിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നാണ്. ഇതിനൊന്നും മറുപടി പറയാന്‍ ഇപ്പോള്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. പഠനങ്ങള്‍ നടക്കുന്നു, ഗ്രഹങ്ങള്‍ അവയുടെ തുള്ളിച്ചാടിയുള്ള നൃത്തം തുടരുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios