Asianet News MalayalamAsianet News Malayalam

ആഫ്രിക്കയിലെ അന്തരീക്ഷ പഠനത്തിനായി 'അഴീക്കോടും'

സഹാറ മരൂഭൂമിയിലെ പൊടിപടലങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കലാണ് ലക്ഷ്യം.

azhikode spice sensor developed for study of african atmosphere
Author
Kannur, First Published Feb 17, 2020, 7:57 AM IST

കണ്ണൂര്‍: ആഫ്രിക്കയിലെ അന്തരീക്ഷ പഠനത്തിനായി ബഹിരാകാശത്തേക്ക് അഴീക്കോടും. യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശത്തേക്ക് അയക്കുന്ന ഉപഗ്രഹത്തിലെ പ്രധാന സെൻസറി‍ന് സ്വന്തം നാടി‍ന്‍റെ പേരിട്ടിരിക്കുകയാണ് സെൻസ‌ർ വികസിപ്പിച്ച ഡോ.സതീഷ് കുമാർ. സെപ്റ്റംബറിൽ ഫ്രാൻസിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.

ആഫ്രിക്കൻ പുതുവർഷ ദിനമായ സെപ്തംബർ പതിനൊന്നിന് അഴീക്കോട് സെൻസർ ബഹിരാകാശത്തേക്ക്. സഹാറ മരൂഭൂമിയിലെ പൊടിപടലങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കലാണ് ലക്ഷ്യം.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആഫ്രിക്കൻ മൾട്ടി ഡിസിപ്ലിനറി മൺസൂൺ അനാലിസിസ് പദ്ധതിയുടെ ഭാഗമായാണ് ഉപഗ്രഹം വികസിപ്പിച്ചത്. മൂന്ന് വർഷം മുമ്പാണ് ഡോ.സതീഷ്കുമാർ പദ്ധതിയുടെ ഭാഗമായത്. കാസർകോട് മടപ്പള്ളി ബ്രണ്ണൻ കോളേജുകളിലെ ഫിസിക്സ് അധ്യാപകനായിരുന്ന ഡോ.സതീഷ്കുമാർ ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറാണ്.'

Follow Us:
Download App:
  • android
  • ios