Asianet News MalayalamAsianet News Malayalam

രസതന്ത്ര നോബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്കാരം

ജ‌ർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിൻ ലിസ്റ്റ്. മാക്മില്ലൻ അമേരിക്കയിലെ പ്രിൻസ്റ്റൺ സ‍ർവ്വകലാശാലയിലെ പ്രൊഫസറാണ്. 

Benjamin List and David MacMillan are awarded the Nobel Prize in Chemistry 2021
Author
Nobel Prize Museum, First Published Oct 6, 2021, 3:36 PM IST

 

സ്വീഡൻ:  ഈ വ‌ർഷത്തെ രസതന്ത്ര നോബേൽ ( Nobel Prize in Chemistry 2021) സമ്മാനം രണ്ട് പേർക്ക്. ബെഞ്ചമിൻ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്കാരം (Benjamin List) (David MacMillan)  . അസിമെട്രിക്ക് ഓ‍‌‍ർഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേൽ.

രണ്ടായിരം വരെ രണ്ട് തരം ത്വരകങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ലോഹ ത്വരകങ്ങളും എൻസൈമുകളും. ഈ രണ്ട് ശാസ്ത്രജ്ഞരും ചേ‌‍ർന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്. ചെറിയ ജൈവ കണികകളെ ഉപയോഗിച്ച് രാസപ്രവ‍ർത്തനങ്ങൾ നടത്താമെന്ന് ഇവ‍ർ കണ്ടെത്തി. 

 

ജ‌ർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിൻ ലിസ്റ്റ്. മാക്മില്ലൻ അമേരിക്കയിലെ പ്രിൻസ്റ്റൺ സ‍ർവ്വകലാശാലയിലെ പ്രൊഫസറാണ്. 

Follow Us:
Download App:
  • android
  • ios