ദില്ലി: ചന്ദ്രയാൻ രണ്ടിന്‍റെ ആദ്യ ഘട്ടം ഭ്രമണപഥമുയർത്തൽ നടപടി വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ ആരംഭിച്ചത്. 2:52 ഓട് കൂടി ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. 241.5 കിലോ മീറ്റർ മുതൽ 45,162 വരെ അകലത്തിലുള്ള എലിപ്ടിക്കൽ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. ആകെ അഞ്ച് ഭ്രമണപഥ ഉയർത്തലാണ് ഇസ്റോ ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്.