Asianet News MalayalamAsianet News Malayalam

ചന്ദ്രയാന്‍ ലാന്‍ഡിംഗ് തത്സമയം കാണാന്‍ സംവിധാനം

ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 

Chandrayaan 3 Soft landing live telecast at trivandrum joy
Author
First Published Aug 21, 2023, 7:28 PM IST

തിരുവനന്തപുരം: ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തത്സമയം സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും സജ്ജമാക്കും. 'നൈറ്റ് അറ്റ് ദി മ്യൂസിയം' പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യം ബുധനാഴ്ചയുണ്ടാവും. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കും.

ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുക. ചന്ദ്രോപരിതലത്തിന്റെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയില്‍ പകര്‍ത്തിയ, ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. 

  ലോഡ് ഷെഡിങ് വേണോ, കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു 
 

Follow Us:
Download App:
  • android
  • ios