Asianet News MalayalamAsianet News Malayalam

പരിണാമ സിദ്ധാന്തം ഉയിർകൊണ്ടത് ഇതാ ഇവിടെ; ചാൾസ് ഡാർവിൻ സഞ്ചരിച്ച കപ്പൽ 'എച്ച്എംഎസ് ബീഗിൾ'  തിരുവനന്തപുരത്ത്   

വിശദമായ ഗവേഷണം നടത്തി 30 പേരുടെ ഒരു മാസത്തെ അധ്വാനംകൊണ്ടാണ് ബീഗിൾ മാതൃക ഒരുക്കാനായത്. 

Charles darwin's hms beagle ship model exhibit in science fest prm
Author
First Published Jan 29, 2024, 2:37 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ കൗതുകമായി ചാൾഡ് ഡാർവിന്റെ കപ്പൽ. പരിണാമ സിദ്ധാന്തത്തിന്റെ ഗവേഷണകാലത്ത് ഡാർവിൻ സഞ്ചരിച്ച കപ്പൽ എച്ച്എംഎസ് ബീഗിളിന്റെ മാതൃകയാണ് ശാസ്ത്രോത്സവത്തിൽ ഒരുക്കിയിരിക്കുന്നത്. പരിണാമ സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ് ചാൾഡ് ഡാർവിൻ ഗവേഷണ സമയത്ത് സഞ്ചരിച്ച കപ്പലാണിത്. 1832ൽ വെറും 22 വയസ്സ് മാത്രമുള്ളപ്പോഴാണ് എച്ച്എംഎസ് ബീഗിളിൽ ഡാർവിൻ യാത്ര തുടങ്ങിയത്.

അഞ്ച് വർഷത്തെ യാത്രയിൽ ജീവജാലങ്ങളെ നിരീക്ഷിച്ചും, മാതൃകകൾ കണ്ടെത്തിയും തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണ് ഡാർവിൻ പിന്നീട് പരിണാമ സിദ്ധാന്തം രൂപം കൊള്ളുന്നത്. വായിച്ചും കേട്ടും മാത്രം പരിചയമുള്ള ആ കപ്പൽ കാണാനും കയറാനും സൗകര്യമൊരുക്കിയിരിക്കുകയാണ് ശാസ്ത്രമേളയിൽ. പരിണാമ സിദ്ധാന്തത്തെ കുറിച്ചും ഡാർവിനെ കുറിച്ചും അറിയാനുള്ള ചെറുകുറിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. പരിണാമ സിദ്ധാന്തത്തിലേക്ക് ഡാർവിനെ പ്രേരിപ്പിച്ച ഗാലപ്പാഗോസ് ദ്വീപുകളിലെ പക്ഷികളുടെ മാതൃകകളും നമുക്ക് കാണാം.

വിശദമായ ഗവേഷണം നടത്തി 30 പേരുടെ ഒരു മാസത്തെ അധ്വാനംകൊണ്ടാണ് ബീഗിൾ കപ്പലിന്‍റെ മാതൃക ഒരുക്കാനായത്. 

Follow Us:
Download App:
  • android
  • ios