പാ​റ്റ്ന: അജ്ഞാത വസ്തു ഗ്രാമത്തിലെ പാടത്ത് പതിച്ചതിന്‍റെ ‌ഞെട്ടലിലാണ് മധുബനിയിലെ ഒരു ബിഹാറീ ഗ്രാമം. ഗ്രാമത്തില്‍ വീണത് ഉല്‍ക്കയാണോ, അല്ല മറ്റ് വല്ല വസ്തുവാണോ എന്ന് മ​ഹാ​ദേ​വ​ഗ്രാ​മ​ത്തി​ലെ ജനങ്ങള്‍ക്ക് മനസിലായില്ല. ഉ​ൽ​ക്ക​പോ​ലൊ​രു വ​സ്തു വ​ലി​യ ശ​ബ്ദ​ത്തോ​ടെ വ​യ​ലി​ൽ വ​ന്നു പ​തി​ച്ച​ത്രേ. 15 കി​ലോ​യോ​ളം ഭാ​രം​വ​രു​ന്ന പാ​റ​ക്ക​ല്ലു​പോ​ലു​ള്ള ശി​ലാ വ​സ്തു​വാ​ണ് വ​ന്നു വീ​ണ​ത്. എന്തായാലും സംഭവം വലിയ വാര്‍ത്തയായി.

പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.  15 കി​ലോ​യോ​ളം ഭാ​രം​വ​രു​ന്ന പാ​റ​ക്ക​ല്ലു​പോ​ലു​ള്ള ശി​ലാ വ​സ്തു​വാ​ണ് വ​ന്നു വീ​ണ​ത്. പ​തി​ച്ച​പ്പോ​ള്‍ ഇ​ത് ചെ​റു​താ​യി പു​ക​യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. ശി​ല​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. 

കാ​ന്തി​ക സ്വ​ഭാ​വ​മു​ള്ള പാ​റ​ക്ക​ഷ​ണ​ത്തെ പാ​റ്റ്‌​ന​യി​ലെ മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. സൗ​ര​യൂ​ഥ​ത്തി​ലു​ള്ള ചെ​റി​യ വ​സ്തു​ക്ക​ളെ​യാ​ണ് ഉ​ല്‍​ക്ക​ക​ള്‍ എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​വ​യ്ക്കു മീ​റ്റ​റു​ക​ള്‍ മു​ത​ല്‍ കി​ലോ മീ​റ്റ​റു​ക​ള്‍ വ​രെ ചു​റ്റ​ള​വു​ണ്ടാ​കും. ഇ​വ ഭൂ​മി​യു​ടെ ആ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ കു​ടു​ങ്ങി പ​തി​ക്കു​മ്പോ​ള്‍ ക​ത്തി ന​ശി​ക്കു​ന്ന​താ​യാ​ണ് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്.