Asianet News MalayalamAsianet News Malayalam

ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു

2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകൾ ഉപേക്ഷിക്കാനുള്ള ജർമ്മനിയുടെ ഊര്‍ജ്ജനയത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. 

Former German nuke plant towers demolished in morning blasts
Author
Munich, First Published May 17, 2020, 10:37 AM IST

കാൾസ്‌റൂഹി: ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ജർമനിയുടെ തെക്കുപടിഞ്ഞാറൻ കാൾസ്‌റൂഹിനടുത്തുള്ള ഫിലിപ്‌സ്ബർഗ് പ്ലാന്‍റിലെ  രണ്ട് ആണവ കൂളിങ് ടവറുകള്‍ ജര്‍മ്മനി പൊളിച്ചു കളഞ്ഞത്. . കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാൻ  പ്രത്യേക ക്രമീകരണങ്ങളോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്ഫോടനം നടത്തിയത്.

2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകൾ ഉപേക്ഷിക്കാനുള്ള ജർമ്മനിയുടെ ഊര്‍ജ്ജനയത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. നിയന്ത്രിത വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പൊളിക്കൽ നടന്നത്. സൈറ്റിന്റെ ഓപ്പറേറ്റർ‌ എൻ‌ബി‌ഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങൾ ഒന്നിലധികം ക്യാമറകൾ‌ ഉപയോഗിച്ച് പകർത്തിയിരുന്നു. 

ആണവോർജ്ജം ഉപേക്ഷിക്കാനുള്ള ജർമനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകൾ അടച്ചു. ജർമനിയുടെ അവസാനത്തെ ആണവ റിയാക്ടർ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും. 

രണ്ട് ടവറുകൾ ഒരിക്കൽ നിലനിന്നിരുന്ന സൈറ്റിൽ ഒരു പുനരുപയോഗ ഊർജ്ജ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിർമിക്കും. 2010 ൽ ജർമനിയിലെ ഊർജ്ജമേഖലയിൽ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാൽ, 2017 ൽ ഇത് 11.63 ശതമാനമായി.

Follow Us:
Download App:
  • android
  • ios