2020 മാർച്ച് അഞ്ചിനായിരുന്നു വിക്ഷേപണം ആദ്യ പദ്ധതിയിട്ടത്, അന്ന് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 10 വിക്ഷേപണം ആഗസ്റ്റ് പന്ത്രണ്ടിന് നടക്കുമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്ന് പുല‍‌‍‍‍ർച്ചെ 5:43നാണ് വിക്ഷേപണം. ഇഒഎസ് -03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി മാർക്ക് 2 ഭ്രമണപഥത്തിലെത്തിക്കുക. നേരത്തെ ജിഐസാറ്റ് 1 എന്ന് പേരിട്ടിരുന്ന ഉപഗ്രഹത്തിന്‍റെ വിക്ഷേപണം പല തവണ മാറ്റി വച്ചതാണ്.

2020 മാർച്ച് അഞ്ചിനായിരുന്നു വിക്ഷേപണം ആദ്യ പദ്ധതിയിട്ടത്, അന്ന് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ മൂലം വിക്ഷേപണം പിന്നെയും വൈകി. ഈ വർഷം മാർച്ചിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതും നടന്നില്ല. ഇതിനെല്ലാം ശേഷമാണ് പുതിയ വിക്ഷേപണ തീയതി എത്തുന്നത്.

അത്യാധുനിക ഭൂ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 03 ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുകൊണ്ട് മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള അടുത്ത ഉപഗ്രഹം 2022ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona