വാഷിങ്ടണ്‍: ആ ഛിന്നഗ്രഹം ഭൂമിയേയും മനുഷ്യരാശിക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്.  അഫോസിസ് എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ മുകളിലൂടെയാണ് കടന്ന് പോവുക. ഛിന്നഗ്രഹത്തിന്‍റെ ആഘാതം മറി കടക്കാന്‍ ഭൂമിക്ക് സാധിക്കില്ലെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. നാസയുടെ കണക്കുകൾ പ്രകാരം 2029 ഏപ്രിൽ 13-നാണ് ഭീമൻ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുക.

Image result for asteroids

പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ കടന്നുപോവുന്ന ഈ രാക്ഷസ ഛിന്നഗ്രഹം നക്ഷത്രത്തേക്കാള്‍ പ്രഭയോടെ കാണാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്ക് പറയുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് രാക്ഷസഛിന്നഗ്രഹത്തിന്‍റെ വരവ്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്.  ഈ വലുപ്പത്തിലുള്ള ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്ത് കടന്നുപോകുന്നത് വളരെ അപൂർവമാണെന്നാണ് നിരീക്ഷണം.

എന്നാല്‍ ശാസ്ത്ര ലോകത്തിന് ഇതൊരു അസുലഭ അവസരമായിരിക്കും രാക്ഷസ ഛിന്നഗ്രഹത്തിന്‍റെ വരവെന്നാണ് ശാസ്ത്ര‍ജ്ഞര്‍ പറയുന്നത്. ഒപ്റ്റിക്കൽ, റഡാർ ദൂരദർശിനികൾ ഉപയോഗിച്ച് ഞങ്ങൾ ഛിന്നഗ്രഹം നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്ര ലോകമുള്ളത്. 1100 അടി വലിപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 5മുതല്‍ 10 അടി വിസ്താരമുള്ള ഛിന്നഗ്രഹങ്ങളെ ഇതന് മുന്‍പ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

Image result for asteroids

ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളിലാവും ഈ രാക്ഷസ ഛിന്നഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ആദ്യം ദൃശ്യമാവുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഇലോണ്‍ മസ്ക് ആശങ്കപ്പെടുന്നത് പോലെയുള്ള സാഹചര്യമുണ്ടാവില്ലെന്നാണ് നാസയുടെ വിശദീകരണം. ഭൂമിയുടെ അടുത്തെത്തുമ്പോഴേയ്ക്കും ഛിന്നഗ്രഹത്തിന്‍റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്ന് നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരും കുറവല്ല.