ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇറാൻ. ഇപ്പോഴിതാ മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേക ശവസംസ്കാര സ്ഥലം ഇറാന്‍ ഒരുക്കുകയാണ്. 

ടെഹ്റാന്‍: കൊവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇവിചെ കൊറോണമൂലം മരിച്ചവരുടെ എണ്ണം 724 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 113 മരണം സംഭവിച്ചു. 14,000 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരിച്ചവരില്‍ 15 ശതമാനം പേര്‍ 40 വയസിന് താഴെയുള്ളവരാണ് എന്നതാണ് ഇറാനിലെ കൊറോണ അവസ്ഥയെ അപകടകരമാക്കുന്നത്.

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇറാൻ. ഇപ്പോഴിതാ മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേക ശവസംസ്കാര സ്ഥലം ഇറാന്‍ ഒരുക്കുകയാണ്. മാക്സർ ടെക്നോളജീസ് പുറത്തിറക്കിയ മാർച്ച് 1 മുതൽ മാർച്ച് 8 വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ ക്വോമിലെ ബെഹെഷ്ത് ഇ മസൗമെഹ് സെമിത്തേരിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കൃത്യമായി കാണിക്കുന്നുണ്ട്. മാർച്ച് ഒന്നിന് രണ്ട് പുതിയ കുഴിമാടങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. ദിവസങ്ങൾക്കു കൂടുതൽ ഖനനം നടത്തിയതായും ചിത്രങ്ങളിൽ കാണാം.

ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച്, മരണശേഷം മൃതദേഹങ്ങൾ വേഗത്തിൽ അടക്കം ചെയ്യണം. എന്നാൽ വൈറസ് പരിശോധനയ്ക്ക് സമയമെടുക്കുന്നതിനാൽ ശ്മശാനങ്ങൾ വൈകുകയാണെന്ന് ബെഹെഷ്ത് ഇ മസൂമെ മോർഗ് ഡയറക്ടർ അലി രമീസാനി പറഞ്ഞു. ഇറാനിൽ സംസ്‌കരിക്കുന്നതിന് മുൻപ് മൃതദേഹങ്ങൾ പരമ്പരാഗതമായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാറുണ്ട്. 

എന്നാൽ കൊറോണ ബാധിച്ച് മരിച്ചവരുടെ കാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. മുൻകരുതലുകൾ വേണ്ടതിനാൽ ശ്മശാനത്തിനുള്ള പരമ്പരാഗത ഇസ്‌ലാമിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടയുന്നുണ്ട്. മോർഗിൽ നിന്നുള്ള ഒരു വിഡിയോയിൽ ഇറാനിയൻ മോർഗിന്റെ തറയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കറുത്ത ബാഗുകളിൽ കൊണ്ടുപോകുന്നതായി കാണിക്കുന്നുണ്ട്.