തിളങ്ങുന്ന നിറവും രൂപവും കണ്ട് തെറ്റിദ്ധരിക്കരുത്. ഇത് സ്വർണവും വെള്ളിയുമൊന്നുമല്ല. പക്ഷേ സംഗതി ചില്ലറക്കാരനുമല്ല. ഇത് മൾട്ടി ലെയർ ഇൻസുലേഷൻ അഥവാ എംഎൽഐ എന്ന് പറയും.

ബഹിരാകാശത്തേക്ക് പോകാനായി തയാറായി നിൽക്കുന്ന ഉപഗ്രഹങ്ങളുടെ ചിത്രങ്ങൾ കാണുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതെന്താണ് സ്വർണത്തിൽ പൊതിഞ്ഞിരിക്കുകയാണോ? ശരിക്കും അത് സ്വർണമാണോ, അല്ല... പിന്നെ എന്താണെന്ന് നോക്കാം. 

ചന്ദ്രയാൻ മൂന്നിനെ സ്വർണം കൊണ്ടാണോ പൊതിഞ്ഞിരിക്കുന്നത്?

തിളങ്ങുന്ന നിറവും രൂപവും കണ്ട് തെറ്റിദ്ധരിക്കരുത്. ഇത് സ്വർണവും വെള്ളിയുമൊന്നുമല്ല. പക്ഷേ സംഗതി ചില്ലറക്കാരനുമല്ല. ഇത് മൾട്ടി ലെയർ ഇൻസുലേഷൻ അഥവാ എംഎൽഐ എന്ന് പറയും. പോളിമൈഡ് പാളികൾ അലൂമിനിയത്തിന് മുകളിൽ പൂശിയുണ്ടാക്കുന്നതാണ് ഈ വസ്തു. ഇത്തരം പാളികൾ പല അടുക്കുകളായി ചേർത്ത് വച്ചാണ് എംഎൽഐ ഉണ്ടാക്കുന്നത്. ബഹിരാകാശത്തിന്‍റെ ശൂന്യതയിൽ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്ന പുതപ്പാണ് ഇതെന്ന് പറയുന്നതാണ് എളുപ്പം.

വായുവും അന്തരീക്ഷവുമില്ലാത്ത ബഹിരാകാശത്ത് നമ്മുടെ ഭൂമിയിലേത് പോലെയല്ല ചൂടും തണുപ്പും. സൂര്യപ്രകാശം നേരിട്ടേൽക്കുന്പോൾ പേടകം പെട്ടന്ന് ചൂടാകും..ഇനി സൂര്യ പ്രകാശം ഏൽക്കാത്ത സമയത്താണെങ്കിൽ പെട്ടെന്ന് തണുക്കും. ചൂട് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ഉപഗ്രഹത്തിലെ സാങ്കേതിക സംവിധാനങ്ങൾ പ്രശ്നത്തിലാവും. ഒരു പരിധിവരെ ഇതൊക്കെ ചെറുക്കാൻ പാകത്തിനാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നതെങ്കിലും എംഎൽഐയുടെ സഹായമില്ലെങ്കിൽ അധിക നേരം പേടകത്തിന് പിടിച്ചുനിൽക്കാനാവില്ല. അപ്പോ ഒന്നൂടി തെളിച്ച് പറയാം പേടത്തിന് അകത്ത് സ്വർണ്ണം ഉപയോഗിക്കുന്ന സംവിധാനങ്ങളുമുണ്ട്. പക്ഷേ പൊതിയുന്ന വസ്തുവെന്തായാലും സ്വർണമല്ല.

YouTube video player

അതേസമയം, ഒരു രാജ്യം മുഴുവന്‍ ചന്ദ്രനില്‍ നോക്കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. സത്യത്തില്‍ അതാണ് അവസ്ഥ. ചാന്ദ്രയാന്‍ രണ്ടിന്‍റെ പരാജയത്തിന് ശേഷം ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍-മൂന്ന് ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണുള്ളത്. റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25ന്‍റെ പശ്ചാത്തലത്തില്‍ ആശങ്കയോടെയാണ് ചാന്ദ്രയാന്‍-രണ്ട് ദൗത്യത്തെയും ശാസ്ത്രലോകം വീക്ഷിക്കുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിച്ച് ചന്ദ്രന്‍റെ മണ്ണില്‍ ചാന്ദ്രയാന്‍ കാലുകുത്തുമെന്ന് തന്നെയാണ് രാജ്യത്തിന്‍റെ പ്രതീക്ഷ. 

എന്നാലും എന്‍റെ ജൈവാ, ഇത് കൊടും ചതി! ജൈവ പച്ചക്കറികളിലും കീടനാശിനി, ഞെട്ടിച്ച് പഠന റിപ്പോർട്ട്, വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം