പുരാതന നഗരമായ സിസേറിയയ്ക്ക് സമീപം മുങ്ങിപ്പോയെന്നു കരുതുന്ന കപ്പലുകളാണിവ. ഇവയില്‍ കോടിക്കണക്കിന് രൂപയ്ക്ക് തുല്യമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നു. 

ക്രിസ്തുവിന്റെ കാലത്തേതെന്നു കരുതുന്ന പച്ചക്കല്‍ സ്വര്‍ണമോതിരം കണ്ടെത്തി. അത്യപൂര്‍വ്വമെന്നു കരുതുന്ന ഈ ആഭരണം മെഡിറ്ററേനിയന്‍ തീരത്ത് രണ്ട് കപ്പല്‍ അവശിഷ്ടങ്ങളില്‍ നിന്നായാണ് കണ്ടെത്തിയത്. ഇതിലുള്ളത് വന്‍ നിധികുംഭമാണെന്നാണ് പ്രാഥമിക വിവരം. ഇതില്‍ നൂറുകണക്കിന് റോമന്‍, മധ്യകാല സ്വര്‍ണ-വെള്ളി നാണയങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതേയുള്ളു. നിധിയുടെ വന്‍ശേഖരത്തിന്റെ മൂല്യം തിട്ടപ്പെടുത്തി വരുമ്പോള്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ചേറ്റവും വലുതിയാരിക്കുമെന്നും കരുതുന്നു. എന്തായാലും, ഇതിന്റെ പൗരാണികമൂല്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇതിന്റെ വലിപ്പം മനസിലാവുന്നതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി വ്യക്തമാക്കി.

പുരാതന നഗരമായ സിസേറിയയ്ക്ക് സമീപം മുങ്ങിപ്പോയെന്നു കരുതുന്ന കപ്പലുകളാണിവ. ഇവയില്‍ കോടിക്കണക്കിന് രൂപയ്ക്ക് തുല്യമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നു. കടല്‍ക്കൊള്ളക്കാരടക്കം ഇത് കണ്ടെത്തുന്നതിനു വേണ്ടി ഏറെ ശ്രമം നടത്തിയിരുന്നു. ഏകദേശം 1,700, 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍, മംലൂക്ക് കാലഘട്ടങ്ങളുടേതാണെന്ന് ഈ നിധിശേഖരമെന്നു പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള നൂറുകണക്കിന് റോമന്‍ സ്വര്‍ണ, വെള്ളി, വെങ്കല നാണയങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ മധ്യകാലഘട്ടത്തിലെ 500-ലധികം വെള്ളി നാണയങ്ങളും അവയില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ രണ്ട് മാസമായി ഐഎഎയുടെ മറൈന്‍ ആര്‍ക്കിയോളജി യൂണിറ്റ് നടത്തിയ അണ്ടര്‍വാട്ടര്‍ സര്‍വേയിലാണ് ഇവ കണ്ടെത്തിയതെന്ന് യൂണിറ്റ് മേധാവി ജേക്കബ് ഷാര്‍വിത് പറഞ്ഞു. പുരാതന നഗരമായ സിസേറിയയ്ക്ക് സമീപമുള്ള സൈറ്റില്‍ നിന്ന് കണ്ടെടുത്ത മറ്റ് പുരാവസ്തുക്കളില്‍ പ്രതിമകള്‍, മണികള്‍, സെറാമിക്സ്, ലോഹ പുരാവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു, അവ ഒരിക്കല്‍ കപ്പലുകളുടേതായിരുന്നു. അതായത്, ഇതില്‍ തകര്‍ന്ന ഇരുമ്പ് നങ്കൂരം ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. 

ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഇതു സംബന്ധിച്ച വലിയൊരു പ്രഖ്യാപനം നടത്തിയിരുന്നു. കണ്ടെത്തിയ നിധിശേഖരത്തിലെ ഒരു റോമന്‍ സ്വര്‍ണ്ണ മോതിരത്തിന്റെ പച്ച രത്‌നക്കല്ലില്‍ ആടിനെ തോളില്‍ വഹിക്കുന്ന ഒരു ഇടയന്റെ രൂപം കൊത്തിയെടുത്തത് കാണാമത്രേ. അതോറിറ്റിയുടെ നാണയവിഭാഗം മേധാവി റോബര്‍ട്ട് കൂള്‍ ഇനത്തെ 'അസാധാരണം' എന്നാണ് വിശേഷിപ്പിച്ചത്. 'രത്‌നക്കല്ലില്‍ 'നല്ല ഇടയന്റെ' ഒരു ചിത്രം കൊത്തിവച്ചിട്ടുണ്ട്, ഇത് യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്റെ ആദ്യകാല ചിഹ്നങ്ങളിലൊന്നാണ്,' അദ്ദേഹം പറഞ്ഞു.

ചില പുരാവസ്തുക്കളുടെ ശൈലിയെ അടിസ്ഥാനമാക്കി റോമന്‍ കപ്പല്‍ ഇറ്റലിയില്‍ നിന്നാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് ഷര്‍വിത് പറഞ്ഞു. തടിക്കപ്പലുകളുടെ ഏതെങ്കിലും അവശിഷ്ടങ്ങള്‍ മണലിനടിയില്‍ കേടുകൂടാതെയുണ്ടോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.