ഇന്ത്യയിൽ തന്നെ ഏറ്റവുമധികം തിമിര രോഗികളുള്ള സംസ്ഥാനമായി കേരളം മാറുന്നതിനു പിന്നിൽ യുവി കിരണങ്ങളുടെ സാന്നിധ്യം പ്രധാന കാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവധ ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കേരളത്തിൽ യുവി ഇൻഡക്സ് അപകടരമായ നിലയിലാണെന്ന് കണ്ടെത്തിയത്. വെയിലിന് ഒപ്പം എത്തുന്ന 10 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ളവികിരണമാണ് അള്‍ട്ര വയറ്റ് രശ്മികള്‍. സുര്യപ്രകാശത്തിന്‍റെ 10 ശതമാനത്തോളം യുവി ലൈറ്റാണ്. 

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ യു വി ഇൻഡക്സ് കൂടിയ ജില്ലകളിൽ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

എന്താണ് യു വി ഇൻഡക്സ്?

അന്തരീക്ഷത്തിലെ അള്‍ട്രവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യു വി ഇൻഡക്സ്. പൂജ്യം മുതൽ 11 ന് മുകളിലേക്കാണ് ഇത് രേഖപ്പെടുത്തുന്നത്. അള്‍ട്ര വയലറ്റ് സൂചിക0 മുതൽ 5 വരെ മനുഷ്യന് ഹാനിരമല്ലാത്ത അളവാണ്. ഇത് 6 മുതൽ 7 വരെ എത്തുമ്പോള്‍ യെല്ലോ അലർട്ട് പ്രഖ്യാപിക്കും. 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും,11 മുകളിൽ റെഡ് അലർട്ടുമാണ്. യു.വി.എ, യു.വി.ബി, യു.വി.സി എന്നിങ്ങനെ യു.വി ലൈറ്റിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം.

315 മുതൽ 399 നാനോമീറ്റർ വരെ തരംഗർഘ്യമുള്ള രശ്മികളാണ് യു.വി.എ എന്ന് വിളിക്കുന്നത്. 280 മുതൽ 314 നാനോമീറ്റർ വരെ ദൈർഘ്യമുള്ള യു.വി.ബി വികിരണങ്ങള്‍ ആണ് സണ്‍ബേണ്‍, സണ്‍ടാൻ തുടങ്ങിയവക്ക് കാരണം. ഓസോണ്‍ പാളികളാൽ പൂർണമായും ആഗിരണം ചെയ്യപ്പെടുന്ന 100 മുതൽ 279 വരെ ദൈർഘ്യമുള്ള യു.വി.സി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡവുമെല്ലാം കടന്ന് ഭൂമിയിലെത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.

വേനലില്‍ വെന്തുരുകി കേരളം; യുവി ഇൻഡക്‌സ് അപകടത്തോതില്‍, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം തിമിര രോഗികളുള്ള സംസ്ഥാനമായി കേരളം മാറുന്നതിനു പിന്നിൽ യുവി കിരണങ്ങളുടെ സാന്നിധ്യം പ്രധാന കാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍, വിവിധതരം സ്കിൻ കാൻസറുകള്‍, കണ്ണിലെ കാൻസർ, ചർമത്തിലെ അകാല വാർധക്യം, സൂര്യാതപം തുടങ്ങിയ പല പ്രശ്നങ്ങൾക്കും യു.വി വഴിവയ്ക്കും. 

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നതിനാൽ ആസമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് പ്രധാനം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

Read More : കേരളത്തിൽ നിന്ന് കിട്ടുന്ന മത്തിയെന്താണ് വളരാത്തത്! ഒരേ വലുപ്പം, ബട്ട് വൈ? കാരണം വ്യക്തമാക്കി വിദഗ്ധർ