Asianet News MalayalamAsianet News Malayalam

40 സെക്കന്‍റില്‍ 48 റോക്കറ്റുകളുടെ പ്രഹരശേഷി, ചൈനയെ ചെറുക്കാന് ഇന്ത്യയുടെ സായുധ വിന്യാസം ഇങ്ങനെ

ചൈനീസ് പക്ഷത്ത് നിന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുതല്‍ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നത് എന്നാണ് വിവരം.

Meet Indian Armys precision deep strike options near China border
Author
New Delhi, First Published Oct 22, 2021, 9:38 PM IST

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് നീക്കങ്ങള്‍ മുന്നില്‍ക്കണ്ട് സൈനിക ശേഷിയും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ സംഘര്‍ഷവാസ്ഥ നിലനില്‍ക്കുമ്പോള്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വിന്യസിച്ചതിനാലാണ് ഇന്ത്യന്‍ സൈന്യം കൂടുതല്‍ ശക്തമായ ആയുധ വിന്യാസം നടത്തുന്നത്.

ചൈനീസ് പക്ഷത്ത് നിന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുതല്‍ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നത് എന്നാണ് വിവരം. സ്മെര്‍ച്ച്, പിനാക എന്നീ റോക്കറ്റ് ലോഞ്ചറുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചുകഴിഞ്ഞു. ശത്രുവിന്‍റെ നിരയില്‍ ആഴത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജാമാണ് ഈ ലോഞ്ചറുകള്‍ -പിനാകയുടെ കമാന്‍റിംഗ് ഓഫീസര്‍ കേണല്‍ ഗൌരവ് സോദ് പറയുന്നു.

40 സെക്കന്‍റില് 48 റോക്കറ്റുകളുടെ വരെ പ്രഹരശേഷി എംആര്‍എല്‍എസ് യൂണിറ്റായ സ്മെര്‍ച്ചിനുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതാണ് ഈ റോക്കറ്റ് സംവിധാനം. 2018 പോഖ്റാന്‍ റേഞ്ചില്‍ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 90കിലോമീറ്ററാണ് ഇതിന്‍റെ പരിധി. 

"

അതേ സമയം പിനാക ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സിസ്റ്റമാണ്. സമുദ്ര നിരപ്പില്‍ നിന്നും 38 കിലോമീറ്റര്‍ അകലെവരെ പരിധിയുണ്ട് ഇതിന്. ശത്രുവിന്‍റെ ആയുധ സംവിധാനത്തെ ആക്രമിക്കാന്‍ പ്രാപ്തനാണ് ഈ സിസ്റ്റം. 44 സെക്കന്‍റില്‍ 77 റോക്കറ്റുകള്‍വരെ ഇതിന് വിക്ഷേപിക്കാന്‍ സാധിക്കും. 

Follow Us:
Download App:
  • android
  • ios