ആദ്യമായി ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നതിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി വിജയിച്ചു. മാഴ്സ് 2020 ദൗത്യത്തിന്റെ ഭാ​ഗമായ കുഞ്ഞൻ ഹെലികോപ്റ്റ‍ർ ഇൻജെന്വുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

ഹൂസ്റ്റൺ: അന്യ​ഗ്രഹ പര്യവേഷണത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് നാസ. ആദ്യമായി ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നതിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി വിജയിച്ചു. മാഴ്സ് 2020 ദൗത്യത്തിന്റെ ഭാ​ഗമായ കുഞ്ഞൻ ഹെലികോപ്റ്റ‍ർ ഇൻജെന്വുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

( നാസ പുറത്ത് വിട്ട ചിത്രം താഴെ )

ഒരു അന്യ​ഗ്രഹത്തിൽ ഇതാദ്യമായാണ് ഒരു റോട്ടോർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. 1.8 കിലോ​ഗ്രാം മാത്രം ഭാരമുള്ള ഇൻജെന്വുറ്റി തലയിലെ രണ്ട് റോട്ടോറുകൾ മിനുറ്റിൽ രണ്ടായിരത്തി അഞ്ഞൂറ് തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നത്. ഉപരിതലത്തിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിൽ പറക്കുകയായിരുന്നു ആദ്യ ശ്രമത്തിലെ നാസയുടെ ലക്ഷ്യം. കൂടുതൽ ഉയരുവും കൂടുതൽ നേരവും പറക്കാൻ ഇനി ശ്രമം നടത്തും. നിലവിൽ അഞ്ച് പറക്കൽ പരീക്ഷണങ്ങൾ കൂടി പദ്ധതിയിട്ടുണ്ട്.

Scroll to load tweet…

ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ വളരെ നേ‌ർത്തതാണ് ചൊവ്വയുടെ അന്തരീക്ഷം, ​ഗുരുത്വാക‌ർഷണവും കുറവ്, അന്തരീക്ഷത്തിൽ പൊടി പടലങ്ങളുടെ അംശവും കൂടുതലാണ് അത് കൊണ്ട് തന്നെ ഭൂമിയിൽ പറക്കുന്നത് പോലെയല്ല ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇൻജെന്വുറ്റിയുടെ വിജയം. ഭാവി പര്യവേഷണ ദൗത്യങ്ങൾക്ക് ഈ കുഞ്ഞൻ ഹെലികോപ്റ്റ‍റിലൂടെ പഠിച്ച കാര്യങ്ങൾ മുതൽക്കൂട്ടാകും. ചരിത്ര സ്മരണയ്ക്കായി റൈറ്റ് സഹോദരൻമാരുടെ ആദ്യ വിമാനത്തിന്റെ ഒരു ചെറിയ കഷ്ണവും ഇൻജെനുവിറ്റിയിൽ ഉൾക്കൊള്ളിച്ചിരുന്നു.