Asianet News MalayalamAsianet News Malayalam

നാം കാണുംപോലെയല്ല നക്ഷത്രങ്ങളും അവയുടെ രീതികളും; നിര്‍ണ്ണായകമായ ചിത്രം ലഭിച്ചു

നാസയുടെ ന്യൂ ഹൊറൈസണ്‍സ് ആണ് ആദ്യമായി പ്ലൂട്ടോയെ അടുത്തറിഞ്ഞത്. ഇപ്പോള്‍ ഈ ബഹിരാകാശ പേടകം ശൂന്യാകാശത്തില്‍ ആഴത്തില്‍ സഞ്ചരിച്ച് 'ഒരു അന്യഗ്രഹ ആകാശത്തിന്‍റെ' ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 

NASA New Horizons travels 4.3 billion miles to perform the first interstellar parallax
Author
NASA, First Published Jun 17, 2020, 9:24 AM IST

ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്ന് കാണുന്നതു പോലെയല്ല നക്ഷത്രങ്ങളുടെ സ്ഥാനവും രീതിയും. പറയുന്നത് നാസയാണ്. ഇവരുടെ പുതിയ കണ്ടെത്തലിനു നിദാനമായ ചിത്രങ്ങള്‍ ലഭിച്ചത്, 4.3 ബില്യണ്‍ മൈല്‍ (6,920,179,200 കി.മീ) അകലെ നിന്ന്. ഭൂമിയില്‍ നിന്നും കാണുന്നതിനേക്കാള്‍ വളരെ വ്യത്യസ്തമായാണ് നക്ഷത്രങ്ങള്‍ ബഹിരാകാശത്ത് സ്ഥാനം പിടിച്ചിട്ടുള്ളതെന്നാണ് നാസയുടെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ആദ്യത്തെ ഇന്‍റര്‍സ്‌റ്റെല്ലാര്‍ 'പാരലാക്‌സ്' പരീക്ഷണഫലമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. നാസയുടെ ന്യൂ ഹൊറൈസണ്‍സ് എന്ന ബഹിരാകാശ പേടകം ലക്ഷക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ അവലോകനം ചെയ്താണ് നാസ ഈ നിഗമനത്തിലെത്തിയത്.

നാസയുടെ ന്യൂ ഹൊറൈസണ്‍സ് ആണ് ആദ്യമായി പ്ലൂട്ടോയെ അടുത്തറിഞ്ഞത്. ഇപ്പോള്‍ ഈ ബഹിരാകാശ പേടകം ശൂന്യാകാശത്തില്‍ ആഴത്തില്‍ സഞ്ചരിച്ച് 'ഒരു അന്യഗ്രഹ ആകാശത്തിന്‍റെ' ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ നക്ഷത്ര കാഴ്ചകള്‍ ഭൂമിയില്‍ നിന്ന് നാല് ബില്ല്യണ്‍ മൈല്‍ ദൂരത്തിലാണെന്നതാണ് അതിശയകരം. 

പ്ലൂട്ടോ, പ്രോക്‌സിമ സെഞ്വറി, വുള്‍ഫ് 359 എന്നിവയ്ക്ക് സമീപത്തുള്ള നക്ഷത്രങ്ങളാണ് പേടകം ഇപ്പോള്‍ ചിത്രീകരിച്ചത്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഒരു നക്ഷത്രം അതിന്‍റെ പശ്ചാത്തലത്തിലേക്ക് മാറുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചുവെന്ന് സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (എസ്ആര്‍ഐ) ന്യൂ ഹൊറൈസണ്‍സ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അലന്‍ സ്‌റ്റെര്‍ണ്‍ പറഞ്ഞു. 'ഭൂമിയില്‍ നിന്ന് നമ്മള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ന്യൂ ഹൊറൈസണ്‍സ് ഒരു അന്യഗ്രഹ ആകാശം പശ്ചാത്തലമാക്കിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.'

ഏപ്രില്‍ 22 മുതല്‍ 23 വരെ ടീം ന്യൂ ഹൊറൈസണിന്‍റെ ദൂരദര്‍ശിനി ക്യാമറയെ പ്രോക്‌സിമ സെഞ്വറി, വുള്‍ഫ് 359 എന്നിവയ്ക്ക് അരികിലുള്ള നക്ഷത്രങ്ങളിലേക്ക് സൂം ചെയ്താണ് ഇതു സാധ്യമാക്കിയത്. ഇത് പാരലാക്‌സ് പ്രഭാവം ഉണ്ടാക്കാന്‍ അനുവദിച്ചു. കൈവിരലില്‍ നോക്കിക്കൊണ്ട് ഒരു കണ്ണ് അടച്ച് മറ്റൊന്നിലേക്ക് മാറുന്നതിലൂടെ അത് പിന്നിലേക്ക് ചാടുന്നതായി തോന്നുന്നതു പോലെയുള്ള അനുഭവമായിരുന്നു ഇതെന്നു നാസ വിശദീകരിക്കുന്നു. 

ഒരു മനുഷ്യനേത്രത്തിനും ഈ ഷിഫ്റ്റുകള്‍ കണ്ടെത്താന്‍ കഴിയില്ല, കാഴ്ചയുടെ ആംഗിള്‍ മാറിയതിനാല്‍ നക്ഷത്രങ്ങളുടെ സ്ഥാനഭ്രംശവും മനസിലാക്കാനാവുന്നു. പാരലാക്‌സ് പരീക്ഷണത്തിന്റെ വിജയം ഇപ്പോള്‍ ശാസ്ത്രജ്ഞരെ നക്ഷത്രങ്ങളുടെ അകലം അളക്കാനും അവ ബഹിരാകാശത്ത് എവിടെയാണെന്ന് തിരിച്ചറിയാനും സഹായിക്കും. ന്യൂ ഹൊറൈസണ്‍സ് പരീക്ഷണം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ പാരലാക്‌സ് ബേസ്‌ലൈന്‍ ആണ് നല്‍കുന്നത്. 4.3 ബില്ല്യണ്‍ മൈലുകള്‍ക്കപ്പുറത്ത് നിന്ന് 

Follow Us:
Download App:
  • android
  • ios