Asianet News MalayalamAsianet News Malayalam

സൂര്യന്റെ കഷ്ണം വേർപെട്ടു, അമ്പരന്ന് ശാസ്ത്രലോകം-വീഡിയോ

സൂര്യന്റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരുഭാ​ഗം പ്രധാന ഫിലമെന്റിൽ നിന്ന് വേർപ്പെട്ടത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും  ചുഴി രൂപത്തിൽ വേർപ്പെട്ട ഭാ​ഗം കറങ്ങുകയാണെന്നും ഡോ. സ്കോവ് ട്വീറ്റിൽ പറഞ്ഞു.

Piece Of Sun Breaks Off, Scientists Stunned prm
Author
First Published Feb 10, 2023, 1:08 PM IST

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാ​ഗം വേർപെട്ട‌ന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങൾ നാസയുടെ ജെയിംസ് വെബ് ദൂരദർശിനി പിടിച്ചെടുത്തതോടെയാണ് സംഭവം അറിഞ്ഞത്.

ബഹിരാകാശ വിദ​ഗ്ധയായ ഡോ. തമിത സ്കോവാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. സൂര്യന്റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരുഭാ​ഗം പ്രധാന ഫിലമെന്റിൽ നിന്ന് വേർപ്പെട്ടത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും  ചുഴി രൂപത്തിൽ വേർപ്പെട്ട ഭാ​ഗം കറങ്ങുകയാണെന്നും ഡോ. സ്കോവ് ട്വീറ്റിൽ പറഞ്ഞു.

എസ്എസ്എല്‍വി പരീക്ഷണം വിജയം; ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് തുരുപ്പ്ചീട്ട്; അറിയാം

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാ​ഗമാണ് വേർപെട്ടതെന്നും മുമ്പും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും നാസ പ്രതികരിച്ചു. വേർപ്പെ‌ട്ട ഭാ​ഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ ധ്രുവത്തെ ചുറ്റാൻ ഏകദേശം 8 മണിക്കൂർ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി സ്കോവ് തുടർന്നുള്ള ട്വീറ്റിൽ പറഞ്ഞു.

സൂര്യപ്രതലത്തിന്റെ ഒരു ഭാഗം പൊട്ടിപ്പോയപ്പോൾ ഉണ്ടായതുപോലുള്ള ഒരു ചുഴി താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പതിറ്റാണ്ടുകളായി സൂര്യനെ നിരീക്ഷിക്കുന്ന യുഎസ് നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ചിലെ സോളാർ ഫിസിക്‌സ് സ്കോട്ട് മക്കിന്റോഷ് Space.com-നോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ബഹിരാകാശ ശാസ്ത്രജ്ഞർ ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്. അതിനായി കൂടുതൽ ചിത്രങ്ങൾ വിശകലനം ചെയ്യേണ്ടി വരും. ഭൂമിയിലെ ആശയവിനിമയത്തെ തടസ്സപ്പെടുത്തിയ ഒന്നിലധികം ശക്തമായ സൗരജ്വാലകളാണ് സമീപകാലത്തുണ്ടായത്. 

Latest Videos
Follow Us:
Download App:
  • android
  • ios