മനുഷ്യര്‍ ചുവന്ന ഗ്രഹത്തില്‍ കാലുകുത്തുന്നതിനുമുമ്പ്, അവരുടെ യന്ത്രങ്ങള്‍ ഈ അന്യഗ്രഹ ലോകത്തെ വലിയ തോതില്‍ പര്യവേക്ഷണം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്. 

ചൊവ്വയില്‍ കോളിനിയുണ്ടാക്കുക എന്നത് മനുഷ്യന്റെ വലിയ ആഗ്രഹമാണ്. അതിനു വേണ്ടി വിവിധ രാജ്യങ്ങളാണ് ഒറ്റയ്ക്കും കൂട്ടായും ശ്രമിക്കുന്നത്. 2021-ല്‍ ഇവിടേക്ക് നടത്തിയത് വലിയൊരു മുന്നേറ്റമായിരുന്നു. സ്പേസ് എക്സിന്റെ ക്രൂ-2 ദൗത്യം ചൊവ്വയില്‍ കോളനി സൃഷ്ടിക്കുക എന്നതാണ്. അതിനായി ശതകോടീശ്വരനായ ടെക് ജീനിയസ് എലോണ്‍ മസ്‌കും ടീം ഭഗീരഥപ്രയത്‌നത്തിലാണ്. പക്ഷേ, മനുഷ്യര്‍ ചുവന്ന ഗ്രഹത്തില്‍ കാലുകുത്തുന്നതിനുമുമ്പ്, അവരുടെ യന്ത്രങ്ങള്‍ ഈ അന്യഗ്രഹ ലോകത്തെ വലിയ തോതില്‍ പര്യവേക്ഷണം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്. 2021-ല്‍ നിരവധി റോവറുകള്‍, പേടകങ്ങള്‍, ദൗത്യങ്ങള്‍ എന്നിവ അയല്‍ ഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ തിരക്കുകൂട്ടി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ദൗത്യങ്ങള്‍ ഈ ഗ്രഹത്തില്‍ എപ്പോഴെങ്കിലും ജീവന്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്തുക എന്നതാണ് പരമപ്രധാനമായ സംഗതിയെ ലക്ഷ്യമിടുന്നു. പിന്നെ, നിഗൂഢമായ സവിശേഷതകള്‍, അന്തരീക്ഷ ഘടന, ഭൂമിശാസ്ത്ര ചരിത്രം, എല്ലാറ്റിനും ഉപരിയായി ജീവന്റെ അടയാളങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ ധാരാളം യന്ത്ര പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. നമ്മള്‍ 2022-ലേക്ക് പോകുമ്പോള്‍, 2021-ല്‍ ചൊവ്വയെ കീഴടക്കിയ എല്ലാ ദൗത്യങ്ങളിലേക്കും ഒന്നു തിരിഞ്ഞു നോക്കുകയാണ്.

പെര്‍സെവെറന്‍സ് മാര്‍സ് റോവര്‍

നാസയും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയും ചേര്‍ന്ന് രൂപകല്പന ചെയ്ത് വികസിപ്പിച്ച പെര്‍സെവറന്‍സ് റോവര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇറക്കി. റോവര്‍ ജസീറോ ഗര്‍ത്തത്തില്‍ തുളച്ചുകയറുമ്പോള്‍ ഗ്രഹത്തിലെ പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങളാണ് തിരഞ്ഞത്. ഈ റോവറിന് ചൊവ്വയിലെ പാറയുടെയും മണ്ണിന്റെയും കോര്‍ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ഒരു കഴിവ് ഉണ്ട്. തുടര്‍ന്ന് അവയെ വിശദമായ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുപോകുന്ന ഭാവി ദൗത്യത്തിലൂടെ പിക്കപ്പിനായി സീല്‍ ചെയ്ത ട്യൂബുകളില്‍ സൂക്ഷിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്‍ജ്യൂറ്റി മാര്‍സ് ഹെലികോപ്റ്റര്‍

റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ സുസ്ഥിര പവര്‍ ഫ്‌ലൈറ്റ് നടത്തി ഒരു നൂറ്റാണ്ടിനുശേഷം, മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ പറക്കാന്‍ തുടങ്ങി. ഈ വര്‍ഷം ഏപ്രിലില്‍, ഇന്‍ജെനിറ്റി ഹെലികോപ്റ്റര്‍ അതിന്റെ നാല് റോട്ടറുകള്‍ ചേര്‍ത്ത് ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തി. ഇതോടെ, അന്യഗ്രഹ ലോകത്ത് പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്ററായി ഇന്‍ജ്യൂറ്റി മാര്‍സ് ഹെലികോപ്റ്റര്‍ മാറി. ജസീറോ ഗര്‍ത്തത്തില്‍ ഇറങ്ങിയ പെര്‍സെവറന്‍സ് റോവറാണ് ഈ ക്വാഡ്കോപ്റ്ററിനെ ചൊവ്വയിലെത്തിച്ചത്. ഏപ്രില്‍ മുതല്‍, ഈ ഹെലികോപ്റ്റര്‍ ചൊവ്വയിലെ വായുവിലേക്ക് 18 തവണയാണ് വിജയകരമായ പറക്കല്‍ നടത്തിയത്.

ഹോപ്പ് മാര്‍സ് പ്രോബ്

ചൊവ്വയുടെ അന്തരീക്ഷത്തിലെ കാലാവസ്ഥാ ചിത്രം നല്‍കുന്നതിനായി യുഎഇയുടെ ഹോപ്പ് മാര്‍സ് പേടകം ഈ വര്‍ഷം റെഡ് പ്ലാനറ്റിന്റെ ഭ്രമണപഥത്തില്‍ എത്തി. ഈ നൂറ്റാണ്ടിനുള്ളില്‍ അയല്‍ ഗ്രഹത്തിലേക്ക് മനുഷ്യദൗത്യം പൂര്‍ത്തിയാക്കാനുള്ള അടിത്തറയായി യുഎഇ ഈ ദൗത്യം ഉപയോഗിക്കുന്നു. ചരിത്രത്തിലെ വെറും അഞ്ച് ബഹിരാകാശ ഏജന്‍സികളുടെ ലീഗില്‍ യുഎഇയെ ഉള്‍പ്പെടുത്തിയാണ് ഹോപ്പിന്റെ വരവ്. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള രാജ്യത്തിന്റെ ആദ്യ സംരംഭമെന്ന നിലയില്‍, ബഹിരാകാശത്ത് ഭാവി തേടുന്ന എണ്ണ സമ്പന്ന രാജ്യത്തിന് ഈ പേടകം അഭിമാനകരമായ ഒരു മുന്നേറ്റമാണ്.

ഷുറോംഗ് മാര്‍സ് റോവര്‍

ടിയാന്‍വെന്‍-1 ബഹിരാകാശ പേടകം ഭ്രമണപഥത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷം ഈ വര്‍ഷം മെയ് മാസത്തില്‍ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) അതിന്റെ ഷുറോംഗ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി ഇറക്കി. അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കുന്ന മൂന്നാമത്തെ രാജ്യമായി ഇതോ
െചൈന മാറി. ചൊവ്വയില്‍ ഭ്രമണപഥം, ലാന്‍ഡിംഗ്, റോവിംഗ് എന്നിവ ഒരൊറ്റ ദൗത്യത്തില്‍ രാജ്യം വിജയകരമായി പൂര്‍ത്തിയാക്കി. ചൊവ്വയിലെ Utopia Planitia തടത്തില്‍ ഇറങ്ങിയ റോവര്‍ ഇപ്പോള്‍ അതിന്റെ 90 ദിവസത്തെ പ്രവര്‍ത്തന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. റോവര്‍ ഉപരിതല മണ്ണിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുകയും ചൊവ്വയുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും വിശകലനം ചെയ്യുകയും ചെയ്യുന്നു.