Asianet News MalayalamAsianet News Malayalam

ശാസ്ത്രലോകത്തെ കുഴപ്പിച്ച ചോദ്യം; ഇന്ത്യൻ മഹാസമുദ്രത്തിലെ അതിഭീമ ഗുരുത്വാകർഷണ ​ഗർത്തമുണ്ടായതെങ്ങനെ? ഇതാ ഉത്തരം

സമുദ്രാന്തർ ഭാ​ഗത്ത് എന്തുകൊണ്ടാണ് ഇത്രയും വലിയ ​ഗുരുത്വാകർഷണ ​ഗർത്തമുണ്ടായെന്നത് ശാസ്ത്ര‍ജ്ഞരെ കുഴക്കിയ ചോദ്യമായിരുന്നു.

Scientists Reveal secret of gravity hole in Indian ocean prm
Author
First Published Jul 6, 2023, 9:20 AM IST

ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിലെ അതിഭീമ ​ഗുരുത്വാകർഷണ ​ഗർത്തത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്ര സംഘം. ഇന്ത്യൻ മഹാസമുദ്രത്തിൽ 30 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ​ഗുരുതാകർഷണ ​ഗർത്തം കാണപ്പെടുന്നത്. ശ്രീലങ്കക്ക് തെക്കുഭാ​ഗത്താണ് ജിയോയിഡ് അനോമലി എന്ന പേരിലറിയപ്പെടുന്ന ​ഗർത്തമുള്ളത്. ബെം​ഗളൂരു ഐ ഐ എസ് സി, ജർമനിയിലെ ജിഎഫ്ഇസെഡ്  റിസർച്ച് സെന്റർ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ​ഗർത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയത്. ​ഗർത്ത ഭാ​ഗത്ത് സമുദ്രനിരപ്പ് അന്താരാഷ്ട്ര ശരാശരിയേക്കാൾ 106 മീറ്റർ കുറവാണ്. ഭൂമയിൽ അനുഭവപ്പെടുന്ന ​ഗുരുത്വാകർഷണ ബലവും ഇവിടെ കുറവാണ്. ​

ഗുരുത്വാകർഷണം കുറഞ്ഞ സമുദ്രാന്തർ ഭാ​ഗങ്ങളിൽ ഉപരിതലം ​ഗർത്തം പോലെ ചുരുങ്ങുന്നതാണ് പ്രതിഭാസത്തിന് പിന്നിലുള്ള കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സമുദ്രാന്തർ ഭാ​ഗത്ത് എന്തുകൊണ്ടാണ് ഇത്രയും വലിയ ​ഗുരുത്വാകർഷണ ​ഗർത്തമുണ്ടായെന്നത് ശാസ്ത്ര‍ജ്ഞരെ കുഴക്കിയ ചോദ്യമായിരുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം പുരാതര സമുദ്രമായ ടെത്തിസിന്റെ അവശിഷ്ടത്തിൽ നിന്നാണ് ഈ ഭീമൻ ​ഗുരുത്വാകർഷണ ​ഗർത്തമുണ്ടായതെന്ന് പറയുന്നു.

രണ്ട് ഇന്ത്യൻ ഗവേഷകരായ ദേബാഞ്ജൻ പാലും ആത്രേയി ഘോഷുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.  ഭൂവർക്കത്തിനും ഉൾക്കാമ്പിനും ഇടയിലുള്ള ഭൂമിയുടെ പാളിയിലെ ഭാരം കുറഞ്ഞ വസ്തുക്കളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തെ ഗുരുത്വാകർഷണം കുറയുന്നതിന് കാരണമാകുന്നതെന്നും ഗവേഷകർ കണ്ടെത്തി. ഗോണ്ട്വാന, ലോറേഷ്യ എന്നീ മഹാഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന ഒരു ചരിത്രാതീത സമുദ്രമായിരുന്നു ടെതിസ്. 

Latest Videos
Follow Us:
Download App:
  • android
  • ios