Asianet News MalayalamAsianet News Malayalam

'സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ്'; ചിത്രത്തിന് പിന്നില്‍.!

യൂറോപ്യൻ സ്പേസ് ഏജൻസി, നാസ എന്നിവർ തമ്മിലുള്ള ഒരു സംയുക്ത ദൗത്യമാണ് സോളർ ഓർബിറ്റർ. 2020 ഫെബ്രുവരിയിലാണ് ഇതു വിക്ഷേപിക്കപ്പെട്ടത്.

This Insane Video Will Make You Believe Theres a Serpent Inside The Sun
Author
First Published Nov 20, 2022, 6:52 PM IST

സൂര്യന്‍റെ  ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ് എന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ വ്യത്യസ്തമായ ചിത്രം പകര്‍ത്തിയത്. ഇത് ഒരു സൗര പ്രതിഭാസമാണെന്നാണ് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്.

ഒക്‌ടോബർ 12-ന് സൂര്യന്‍റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയൻ എന്ന ഭ്രമണത്തിനിടെ സെപ്റ്റംബർ 5-നാണ് സര്‍പ്പത്തിന്‍റെ രൂപത്തിലുള്ള പ്രതിഭാസം  സോളാർ ഓർബിറ്റര്‍ പകര്‍ത്തിയത്.  സോളാർ ഓർബിറ്റർ അടുത്തെത്തിയപ്പോൾ അത് സൂര്യനു കുറുകെ ഒരു നീണ്ട പാമ്പ് പോലുള്ള രൂപം ചലിക്കുന്നതായി ഓര്‍ബിറ്റര്‍ കണ്ടു. സൂര്യനിൽ നിന്ന് 4.2 കോടി കിലോമീറ്റർ അകലെയാണ് ഓര്‍ബിറ്റര്‍ സ്ഥിതി ചെയ്യുന്നത്. മറ്റേതൊരു ബഹിരാകാശപേടകം എടുക്കുന്നതിനേക്കാൾ അടുത്തുനിന്നുള്ള ചിത്രങ്ങൾ ഓര്‍ബിറ്റര്‍ എടുക്കും. 

സൂര്യനിലെ പ്ലാസ്മ ഒരു ട്യൂബുപോലെ ഉപരിതലത്തിൽ നീങ്ങുന്നതാണ് സൂര്യനിലെ പാമ്പ് എന്ന ദൃശ്യത്തിന് കാരണമായത്. സൂര്യനിലെ കാന്തിക മണ്ഡലത്തിന്റെ പിന്തുണയിലാണ് ഈ പ്ലാസ്മ ട്യൂബിന്‍റെ പാച്ചിലിന് കാരണം. പദാർഥത്തിന്‍റെ ഒരു അവസ്ഥയായ പ്ലാസ്മ.

വാതകങ്ങൾ അതീവമായ താപനിലകൾ കടക്കുന്നതോടെയാണു സൃഷ്ടിക്കപ്പെടുന്നത്. പ്ലാസ്മയ്ക്ക് ഇലക്ട്രിക് ചാർജുണ്ടാകും. കാന്തികമണ്ഡലങ്ങളോട് അത് പ്രതികരിക്കും. 

യൂറോപ്യൻ സ്പേസ് ഏജൻസി, നാസ എന്നിവർ തമ്മിലുള്ള ഒരു സംയുക്ത ദൗത്യമാണ് സോളർ ഓർബിറ്റർ. 2020 ഫെബ്രുവരിയിലാണ് ഇതു വിക്ഷേപിക്കപ്പെട്ടത്. സൂര്യനെ നിരീക്ഷിക്കാനായി ഏർപ്പെടുത്തിയ ഏറ്റവും സങ്കീർണമായ സംവിധാനമെന്നാണ് സോളർ ഓർബിറ്ററിനെ യൂറോപ്യൻ സ്പേസ് ഏജൻസി വിശേഷിപ്പിക്കുന്നത്. 

സൗരവാതം, സൂര്യന്റെ ധ്രുവപ്രദേശം തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഒപ്പിയെടുക്കാൻ ഇതിനു പദ്ധതിയുണ്ട്. ചന്ദ്രന്റെ കാന്തികമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ 11 വർഷ ഇടവേളയിൽ എന്തുകൊണ്ടു മാറിമറിയുന്നു, സൂര്യന്റെ കൊറോണയ്ക്ക് എന്തുകൊണ്ട് ഉൾഭാഗങ്ങളേക്കാൾ ചൂട് കൂടുതലാണ് തുടങ്ങിയ കാര്യങ്ങൾ ഈ ഓർബിറ്റർ പഠിക്കുന്നുണ്ട്. 

ഇന്ത്യ പുതിയ ഉയരത്തിൽ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം, തലയുയർത്തി ഇസ്രൊ
 

Follow Us:
Download App:
  • android
  • ios