ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍സെസ്‌ക ഡൊമിനിസിയും സഹപ്രവര്‍ത്തകരും പറയുന്നത് 19,742 കൊവിഡ് 19 കേസുകളിലെ 748 മരണങ്ങളും കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ തീപിടിത്തങ്ങള്‍ പുറത്തുവിട്ട പിഎം 2.5 എന്ന ചെറിയ കണികകളിലെ സ്‌പൈക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. 

ഹാര്‍വാര്‍ഡ്: കൊവിഡ് ബാധിതരായ രോഗികളെ മരണത്തിലേക്ക് തള്ളിവിട്ടത് കാട്ടുതീയില്‍ നിന്നുള്ള പുകയെന്നു റിപ്പോര്‍ട്ട്. സംഭവം യുഎസിലെ കാലിഫോര്‍ണിയയിലാണ്. കഴിഞ്ഞ വര്‍ഷം യുഎസില്‍ ഉണ്ടായ റെക്കോര്‍ഡ് കാട്ടുതീയില്‍ നിന്ന് പുറത്തുവന്ന പുക മൂലമുണ്ടാകുന്ന മലിനമായ വായു കൊവിഡ് 19 കേസുകളുടെയും മരണങ്ങളുടെയും ശക്തമായ വര്‍ദ്ധനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍സെസ്‌ക ഡൊമിനിസിയും സഹപ്രവര്‍ത്തകരും പറയുന്നത് 19,742 കൊവിഡ് 19 കേസുകളിലെ 748 മരണങ്ങളും കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ തീപിടിത്തങ്ങള്‍ പുറത്തുവിട്ട പിഎം 2.5 എന്ന ചെറിയ കണികകളിലെ സ്‌പൈക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഈ വായുവുമായി ദീര്‍ഘകാലമായുള്ള സമ്പര്‍ക്കവും മരണ സാധ്യതയും കൊവിഡ് 19 ല്‍ നിന്നുള്ള ഗുരുതരമായ രോഗവും തമ്മിലുള്ള ബന്ധം ഇതിനകം നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഗവേഷണം മലിനീകരണത്തിന്റെയും പകര്‍ച്ചവ്യാധിയുടെയും ആരോഗ്യ പ്രഭാവം കൂടുതല്‍ വഷളാക്കിയേക്കാം.

കാട്ടുതീ ബാധിച്ച കൗണ്ടികളിലെ ജനങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നു ഡൊമിനിസി പറയുന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 95 ശതമാനവും ഉള്‍ക്കൊള്ളുന്ന 92 കൗണ്ടികളിലായി 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കൊവിഡ് 19 കേസുകളുടെയും മരണങ്ങളുടെയും പിഎം 2.5 ലെവലുകളുടെയും പ്രതിദിന ഡാറ്റ ഈ സംഘം പരിശോധിച്ചു. ആളുകള്‍ എത്രമാത്രം ചുറ്റിനടന്നു എന്നതിനെക്കുറിച്ചറിയാന്‍ ഫേസ്ബുക്ക് ഡാറ്റയാണ് അവര്‍ ആശ്രയിച്ചത്. അതിനായി കാലാവസ്ഥ മാറ്റവും അവര്‍ കണക്കിലെടുത്തു. 

കൗണ്ടികളിലുടനീളം, ഓരോ ക്യുബിക് മീറ്റര്‍ വായുവിനും 28 ദിവസങ്ങളില്‍ പിഎം 2.5 എന്ന ഓരോ 10 മൈക്രോഗ്രാം അധികമായിരുന്നു. ഈ സമയത്ത് കൊറോണ വൈറസ് കേസുകളില്‍ 11.7 ശതമാനം വര്‍ദ്ധനവുമുണ്ടായി. മരണങ്ങളില്‍ 52.8 ശതമാനം വര്‍ദ്ധനവും ഇക്കാലത്ത് ഉണ്ടായതായാണ് തെളിഞ്ഞത്. അഗ്‌നിബാധ കാരണം തുടര്‍ച്ചയായി ദിവസങ്ങളില്‍ ക്യൂബിക് മീറ്ററിന് 500 മൈക്രോഗ്രാമില്‍ കൂടുതല്‍ പിഎം 2.5 ലെവലുകള്‍ ഉയര്‍ന്നതായി ചില കൗണ്ടികള്‍ കണ്ടു. പിഎം 2.5 എക്‌സ്‌പോഷര്‍ കാരണം കേസുകള്‍ വര്‍ദ്ധിച്ചതായി ടീം കരുതുന്നു, കാരണം ഇത് കൂടുതല്‍ ഗുരുതരമായ രോഗത്തിലേക്ക് നയിച്ചു. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ള ആളുകള്‍ക്ക് ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. അവരെയത് മരണത്തിലേക്കു തള്ളിവിടുകയും ചെയ്‌തേക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona