Asianet News MalayalamAsianet News Malayalam

ചൈനീസ് റോക്കറ്റ് കടലില്‍ പതിക്കുമെന്ന് ചൈന; ദൃശ്യങ്ങള്‍ കിട്ടി

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതിന് കൃത്യമായ ഉത്തരമാണ് ഇപ്പോള്‍ ചൈന നല്‍കുന്നത്.

Videos from Middle East appear to show beginning of re entry
Author
Beijing, First Published May 9, 2021, 8:42 AM IST

ബിയജിംഗ്: ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതിന് കൃത്യമായ ഉത്തരമാണ് ഇപ്പോള്‍ ചൈന നല്‍കുന്നത്. പ്രധാന സെഗ്മെന്റ് ഇപ്പോള്‍ ഫ്രീഫാളിലാണ്, എവിടെ, എപ്പോള്‍ എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്നാണ് നേരത്തെ ശാസ്ത്രഞ്ജര്‍ പറഞ്ഞത്. 

അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് ചിലപ്പോള്‍ ഒമ്പത് മണിക്കൂര്‍ മുന്‍പോട്ടു പോയോക്കാമെന്നും അവര്‍ കരുതുന്നു. അതേ സമയം ചില സ്വതന്ത്ര്യ ഗവേഷകര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ വീണിരിക്കാം എന്നാണ് അഭിപ്രായപ്പെടുന്നത്.

Read more  ചൈനയുടെ റോക്കറ്റ് എവിടെ വീഴും; പ്രവചനവുമായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി...


Read more അടുത്ത മണിക്കൂറുകളില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കും...
 

Follow Us:
Download App:
  • android
  • ios