Asianet News MalayalamAsianet News Malayalam

രാഗം മാംസനിബദ്ധമാവുമ്പോള്‍; ശ്രദ്ധ നേടി 'അരൂപി' ഷോര്‍ട്ട് ഫിലിം

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ആര്യകൃഷ്‍ണന്‍ ആര്‍ കെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

aroopi malayalam short film
Author
Thiruvananthapuram, First Published Aug 4, 2020, 5:47 PM IST

പ്രണയത്തിന്‍റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരു സ്ത്രീയുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 'അരൂപി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരുകളില്ല. വലിയ സ്വപ്നങ്ങളുമായി ഒരു പ്രണയജീവിതം നയിച്ച് അവസാനം വേശ്യാവൃത്തിയിലേക്ക് എത്തുകയും എച്ച്ഐവി പോസിറ്റീവ് ആവുകയും തെരുവിലേക്ക് എറിയപ്പെടുകയും ചെയ്യുകയാണ് ഇതിലെ കഥാപാത്രം.

aroopi malayalam short film

 

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ആര്യകൃഷ്‍ണന്‍ ആര്‍ കെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. അമ്പിളി സുനില്‍, ബാജിയോ ജോര്‍ജ്, കൃഷ്‍ണ കൃഷ്, രാഹുല്‍ വി നായര്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്ദു ശശിധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ സാകി. സംവിധായികയുടെ തന്നെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എസ് കെ ബാലചന്ദ്രനാണ്. നാല് ദിവസം കൊണ്ട് യുട്യൂബില്‍ 62,000ല്‍ അധികം കാഴ്ചകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios