Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ എല്ലാം മാറ്റിമറിച്ചു; പ്രേക്ഷക ശ്രദ്ധ നേടി ‘ഈസി ​ഗോ’

ലോക്ഡൗണിൽ തോന്നിയ കോൺഫിഡൻസാണ് 'ഈസി ​ഗോ'യുടെ തിരക്കഥയ്ക്ക് പ്രേരണയായതെന്ന് ഷെമിൻ പറയുന്നു. 

easy go film goes viral
Author
Kochi, First Published Nov 25, 2020, 7:07 PM IST

ലോക്ക്ഡൗൺ കാലത്തെ പരിമിതികൾക്കിടയിൽ ഛായാഗ്രാഹകനും സംവിധായകനും ആയ ഷാംദത്ത്  ഒരുക്കിയ ചെറു ചിത്രം ശ്രദ്ധനേടുന്നു. പ്രശ്നകലുഷിതമായ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന രണ്ട് പേരുടെ ജീവിതം ലോക്ക് ഡൗൺ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

വളരെ കുറഞ്ഞ ചിലവില്‍ പരീക്ഷണ രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി എ7എസ്2, ഐ ഫോണ്‍ 11 പ്രോ മാക്സ് എന്നീ ക്യാമറകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തിന്‍റെ എല്ലാ പരിമിതികളെയും സാധ്യതകളാക്കി കൊണ്ടുള്ള നിര്‍മാണം വേറിട്ട അനുഭവമാക്കി മാറ്റുന്നു.

ലോക്ഡൗണിൽ തോന്നിയ കോൺഫിഡൻസാണ് 'ഈസി ​ഗോ'യുടെ തിരക്കഥയ്ക്ക് പ്രേരണയായതെന്ന് ഷെമിൻ പറയുന്നു. ദിവ്യ പിളള, ജിൻസ് ഭാസ്കർ എന്നിവരാണ് അഭിനേതാക്കൾ. എഡിറ്റിം​ഗ് - മനോജ്, പശ്ചാത്തല സം​ഗീതം - അജയ്, സൗണ്ട് ഡിസൈൻ - രം​ഗനാഥ് രവി, സൗണ്ട് എഫക്ട്സ് എഡിറ്റർ - വൈശാഖ് ശോഭൻ, ഡബ്ബിങ് എഞ്ചിനിയർ - നവീൻ വർക്കി, സൗണ്ട് മിക്സിങ് - ഫസൽ എ ബക്കർ, ഫോളി ആർട്ടിസ്റ്റ് - മുഹമ്മദ് ഇഖ്ബാൽ, ഡിസൈൻ - രാജ​ഗോപാൽ ആചാരി, കളറിങ് - രമേശ് സി പി, ​ഗോപകുമാർ രവീന്ദ്രൻ

Follow Us:
Download App:
  • android
  • ios