ഫെഫ്‍കയ്‍ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്

സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായ ബോധവത്‍കരണം ലക്ഷ്യമാക്കി ഒരു ഹ്രസ്വചിത്രവുമായി എത്തിയിരിക്കുകയാണ് ഫെഫ്‍ക. 1.25 മിനിറ്റ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്‍തിരിക്കുന്നത്. മന്ത്രി വീണ ജോര്‍ജ്, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona