Asianet News MalayalamAsianet News Malayalam

ഏഴ് മിനിറ്റില്‍ ഗൗരവമേറിയ ഒരു വിഷയം; നന്ദിത ദാസിന്‍റെ 'ലിസണ്‍ ടു ഹെര്‍' ശ്രദ്ധ നേടുന്നു

സ്വന്തം വീട്ടില്‍ തന്നെയാണ് നന്ദിത ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അവര്‍ തന്നെ.

listen to her a short film by nandita das
Author
Thiruvananthapuram, First Published May 29, 2020, 10:43 PM IST

ഇന്ത്യന്‍ സിനിമാപ്രേമിക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും നല്‍കേണ്ടാത്ത വ്യക്തിത്വമാണ് നന്ദിത ദാസ്. നടിയായും സംവിധായികയായും അവര്‍ ഒട്ടേറെ തവണ കൈയടികള്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് നന്ദിത രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ഹ്രസ്വചിത്രവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സൃഷ്ടിക്കുകയാണ്. 'ലിസണ്‍ ടു ഹെര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഢനത്തെക്കുറിച്ചാണ്.

ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഢനങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന്‍റെ ചില പഠന റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വെറും സംഖ്യകള്‍ മാത്രമായി പോകുന്ന ഈ വിഷയത്തിന്‍റെ ഗൗരവം ഓര്‍മ്മപ്പെടുത്തുന്നുണ്ട് നന്ദിതയുടെ ഷോര്‍ട്ട് ഫിലിം.

വര്‍ക് ഫ്രം ഹോം ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണിലേക്ക് വരുന്ന സമൂഹത്തിന്‍റെ മറ്റൊരു തട്ടിലുള്ളതെന്ന് തോന്നിപ്പിക്കുന്ന അപരിചിതയായ മറ്റൊരു സ്ത്രീയുടെ ഫോണ്‍ കോളില്‍ നിന്നാണ് നന്ദിത ദാസ് ചിത്രത്തിന്‍റെ പ്ലോട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ലളിതവും എന്നാല്‍ മൂര്‍ച്ഛയുള്ളതുമാണ് അവതരണം. സ്വന്തം വീട്ടില്‍ തന്നെയാണ് നന്ദിത ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അവര്‍ തന്നെ.

യുനെസ്കോ, യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്, യുനിസെഫ്, യുഎന്‍ വിമെന്‍, സൗത്ത് ഏഷ്യ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios