Asianet News MalayalamAsianet News Malayalam

14 മിനിറ്റിൽ 'ലോകാവസാനം'; ശ്രദ്ധേ നേടി ജേക്കബ് ബ്രദേഴ്സിന്റെ ഹ്രസ്വചിത്രം

ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഒരുക്കാൻ ജേക്കബ് ബ്രദേഴ്സിന് സാധിച്ചു. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്.

successfully ongoing jacob brothers world end short film
Author
Thiruvananthapuram, First Published Oct 30, 2020, 9:56 AM IST

രു വ്യക്തി ലോകാവസാനം നേരിൽ കാണുകയും അനുഭവിക്കുകയും അവസാനം പുതിയ ഒരു ലോകത്തെ സ്വീകരിക്കുന്നതും പ്രമേയമാക്കി ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എന്‍ഡ്'എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സീറോ ബജറ്റിൽ തയ്യാറാക്കിയ ഒരു ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമാണിത്.  അനിമേഷന്റെ സഹായത്തോടെയാണ് ജേക്കബ് ബ്രദേഴ്സ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ആകെ മൊത്തം നാല് പേർ മാത്രമാണ് ഈ ലൈവ് ആക്ഷൻ ഷോർട് ഫിലിമിന്റെ ടീം അംഗങ്ങൾ. ജേക്കബ് ബ്രദേഴ്സിന്റെ ഇന്ത്യൻ ആർമിയെ പ്രശംസിച്ചുകൊണ്ടുള്ള 'WAR FIELD' എന്ന വിഷ്വൽ എഫക്ട്  ഷോർട് ഫിലിമിലൂടെ ആണ് വേൾഡ് എന്റ് എന്ന തീം ഉണ്ടാകുന്നത്. അനിമേഷനും മറ്റു സാങ്കേതിക പ്രവർത്തനങ്ങൾക്കും ഒരുപാട് പണം ചെലവാക്കുമ്പോൾ ഒരു രൂപ പോലും മുടക്കാതെ ഹോളിവുഡ് സ്റ്റൈലിലിലാണ് ഈ യുവാക്കൾ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

90 ശതമാനവും അനിമേഷൻ വിഷ്വൽ എഫക്ട് സോഫ്റ്റ്‌വെയർ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ത്രീഡി അനിമേഷൻ വിദ്യ ആണ് കൂടുതലും. ഓരോ ദൃശ്യങ്ങൾ നിർമിക്കാൻ 3,4 സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ട്. ഭൂമി കുലുക്കം കാണിക്കുന്നതിൽ ക്യാമറയുടെ കുറച്ചു  വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. പതിമൂന്ന് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ചിത്രം പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് 'വേൾഡ് എന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
ചിത്രത്തിന്റെ  രചന, സംവിധാനം എന്നി നിർവഹിച്ചിരിക്കുന്നത് ജിനു. എസ്. ജേക്കബാണ്. പിയൂഷ് ക്യാമറ ചലിപ്പിച്ചപ്പോൾ ഷാനു എസ് ജേക്കബ് എഡിറ്റിംഗും അനിമേഷനും നിർവഹിച്ചു. ഡബ്ബിം​ഗ് ചെയ്തിരിക്കുന്നത് റോവീൻ സാമുവൽ ആണ്. ജിനു തന്നെ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും. 

ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഒരുക്കാൻ ജേക്കബ് ബ്രദേഴ്സിന് സാധിച്ചു. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്.

ജേക്കബ് ബ്രദേഴ്സിൽ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോർട് ഫിലിം ആയിരുന്നു തഹാറൂഷ്  ജമായ്‌. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിലും അവാർഡും ഈ സഹോദരങ്ങൾ കരസ്ഥമാക്കി. 

Follow Us:
Download App:
  • android
  • ios