ഡോ,സൗമി ജോൺസൺ ആണ് ഹ്രസ്വ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തെ പ്രമേയമാക്കി ഒരുക്കിയ തേർഡ് ഡേ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. CHCD ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ ഡോ,സൗമി ജോൺസൺ ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മദ്യപാനം എത്രത്തോളം കുടുംബജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം അവതരണമികവു കൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വേറിട്ട് നിൽക്കുന്നു.

YouTube video player

പുതിയ തലമുറയ്ക്ക് നഷ്ടമായ കുടുംബ സ്നേഹവും , സഹോദര ബന്ധങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു. കൂട്ടുകുടുംബത്തിന്റെ പ്രാധാന്യവും പറഞ്ഞ് പോകുന്ന ചിത്രം കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികളുടെ മുന്നിലേക്ക് എത്തുന്ന ക്രിയാത്മകമായ സൃഷ്ടിയാണ്. ജീമോൻ, ജയകൃഷ്ണൻ,രാജി,പ്രമോദ്,ജോസഫ്, തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സനിൽ ജോസഫാണ് സംഗീതം. ബ്ലെസൺ ജോണാണ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.