നിഗൂഢതയുടെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ട്രെഷർ എന്ന  ഹ്രസ്വചിത്രം. മനുഷ്യന്റെ ഉള്ളിലെ ഭാഗ്യാന്വേഷണവും ഏതു വിധേനയും എല്ലാം തനിക്ക് മാത്രം സ്വന്തമാക്കണമെന്നുള്ള മനോഭാവത്തെയുമാണ് ചിത്രം പറയുന്നത്. അസീം മുഹമ്മദ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരണമികവ് കൊണ്ടും പ്രമേയത്തിലെ വിത്യസ്തത കൊണ്ടും മികച്ച ത്രില്ലർ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
ബേസിൽ ചാണ്ടി, റഷാദ് അഹമ്മദ്, ഹർഷൻ, നികേഷ്, ദിലീഷ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രത്തിന് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അശ്വിൻ കെ വിജയനും അസീമും ചേർന്നാണ്. ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായ അനുഭവമാകുന്ന ട്രെഷർ വേറിട്ട അവതരണരീതി കൊണ്ട് കൂടുതൽ പ്രിയങ്കരമാവുകയാണ്.