നിരവധി താരങ്ങളടക്കമുള്ള അശ്വതി ആരാധകർ ഭർത്താവിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. എല്ലാ കാര്യങ്ങളെയും കൃത്യമായ വീക്ഷണത്തോടെ നോക്കികണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിൽ പറഞ്ഞു കൊടുക്കാൻ അശ്വതിക്ക് പ്രത്യേകമായ കഴിവുണ്ട് എന്നത് ആരാധകർ അംഗീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഭർത്താവിന് 40 വയസായെന്ന് അറിയിക്കുകയാണ് താരം. ആശംസകൾ അറിയിച്ച് നടി പോസ്റ്റ്‌ ചെയ്ത കുറിപ്പാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ഈ ദിവസം ഞങ്ങൾ ആഘോഷിക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയല്ല, എനിക്കറിയാം! വർഷങ്ങളുടെ ആസൂത്രണത്തിന് ശേഷം നിങ്ങളുടെ 40-ാം ജന്മദിനത്തിൽ ലോകത്തിൻ്റെ രണ്ട് ഭാഗങ്ങളിലാണ് നമ്മൾ. പക്ഷേ കുഴപ്പമില്ല. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാൻ ജീവിതം നമ്മെ നന്നായി പരിശീലിപ്പിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ ഇതാ, മറ്റൊരു മനോഹരമായ നാഴികക്കല്ല് സ്വീകരിക്കുന്നു. ഈ യാത്രയിൽ നിങ്ങളെ എൻ്റെ കൂട്ടാളിയായി ലഭിച്ചതിൽ എപ്പോഴും നന്ദിയുള്ളവളായിരിക്കും. 40കളിലേക്ക് കടന്ന എൻ്റെ പ്രിയന് ആശംസകൾ" എന്നാണ് അശ്വതി കുറിച്ചത്.

View post on Instagram

നിരവധി താരങ്ങളടക്കമുള്ള അശ്വതി ആരാധകർ ഭർത്താവിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ആര്‍ജെയായിരുന്ന അശ്വതി ഒരു സ്വകാര്യ ചാനലിൽ അവതാരകയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇതേ ചാനലിലെ കോമിക് സീരിയലില്‍ പ്രധാന വേഷവും ചെയ്യാന്‍ തുടങ്ങി. സീരിയൽ അടുത്തിടെ അവസാനിച്ചെങ്കിലും ആരാധകർ അങ്ങനെതന്നെയുണ്ട്. അടുത്തിടെ തന്‍റെ മുഖത്തിന് പറ്റിയ പ്രശ്നത്തെ കുറിച്ച് അശ്വതി തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

ചിരിപ്പിച്ച് തുടർന്ന് ചാക്കോച്ചന്റെ 'ഗര്‍ര്‍ര്‍'; മൂന്ന് ദിവസം കൊണ്ട് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..