ബ്ലാക്ക്‌പിങ്ക് താരം ലിസയുടെ ഈ വർഷത്തെ ഹാലോവീൻ കോസ്റ്റ്യൂം ഒരു സാധാരണ വേഷമായിരുന്നില്ല, മറിച്ച്, ആനിമേഷൻ ലോകത്തെയും ഫാഷൻ ലോകത്തെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരു 'വിഷ്വൽ മാസ്റ്റർപീസ്' ആയിരുന്നു. 

ഓരോ ഹാലോവീനും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾക്ക് തങ്ങളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനുള്ള വേദിയാണ്. എന്നാൽ ഈ വർഷം, കെ-പോപ്പ് ലോകത്ത് നിന്ന് ബ്ലാക്ക്‌പിങ്ക് താരം ലിസ അവതരിപ്പിച്ച വേഷം എല്ലാവരെയും അമ്പരപ്പിച്ചു. നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് സീരീസായ 'ലവ്, ഡെത്ത് + റോബോട്ട്സ്' വോളിയം 3-യിലെ ജിബാരോ എന്ന എപ്പിസോഡിലെ സൈറൺ കഥാപാത്രത്തെയാണ് ലിസ പുനരവതരിപ്പിച്ചത്.

അമാനുഷിക ശക്തിയുള്ള ഒരു ജലദേവതയാണ് സൈറൺ. അവളുടെ നിലവിളി കേൾക്കുന്നവരെയെല്ലാം അവൾ ആകർഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ലവ്, ഡെത്ത് + റോബോട്ട്സ് സീരീസിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട എപ്പിസോഡണ് 'ജിബാരോ'. ഈ എപ്പിസോഡ് അത്യാഗ്രഹം, കാമം, ഭ്രാന്തമായ അഭിനിവേശം എന്നി പ്രമേയങ്ങൾ ഉൾക്കെള്ളുന്നതാണ്.

ജിബാരോയുടെ ലുക്ക് വളരെ സങ്കീർണ്ണമാണ്. അത്യാഗ്രഹത്തിൻ്റെ പ്രതീകമായ ഈ ജലദേവതയുടെ ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങളും രത്‌നക്കല്ലുകളും കൊണ്ട് അലങ്കരിച്ചതാണ്. കഥാപാത്രത്തിൻ്റെ സൗന്ദര്യാത്മകത ഒട്ടും ചോരാതെയാണ് ലിസ ഈ വേഷപ്പകർച്ച പൂർത്തിയാക്കിയത്.

തല മുതൽ പാദം വരെ സ്വർണ്ണ ചെയിനുകളും മുത്തുകളും കൊണ്ട് പൊതിഞ്ഞും വലിയൊരു ഹെഡ്പീസും കട്ടിയുള്ള ആഭരണങ്ങളും ചേർന്നതോടെ ലിസ അക്ഷരാർത്ഥത്തിൽ ഒരു 'ഗോൾഡൻ സൈറൺ' ആയി മാറുകയായിരുന്നു. കഥാപാത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത കണ്ണുകളാണ്. ലിസയുടെ മേക്കപ്പ് ആ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകി. കടും നിറങ്ങളിലുള്ള ഐഷാഡോയും, നീല നിറത്തിലുള്ള പുരികങ്ങളും, ലിപ്‌സ്റ്റിക്കിൽ പതിപ്പിച്ച റൈൻസ്റ്റോണുകളും ഈ ലുക്കിനെ പൂർണ്ണമാക്കി.

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകൾക്ക് തുടക്കമിടുന്ന ലിസ, തന്റെ ഹാലോവീൻ വേഷം വളരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഈ അപ്രതീക്ഷിത വേഷപ്പകർച്ച കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലിസ ചിത്രങ്ങൾ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം തന്നെ അത് വൈറലായി. നിരവധി ആരാധകരും സെലിബ്രിറ്റികളും ഈ വേഷപ്പകർച്ചയെ ഏറ്റെടുത്തുകഴിഞ്ഞു.

പോസ്റ്റ്

View post on Instagram