സിനിമാ താരങ്ങൾക്കിടയിലും ചര്‍ച്ച ഇപ്പോൾ ഫേസ് ആപ്പാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു

സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡാണ് ഫേസ് ആപ്പ് . വയസാകുമ്പോൾ എങ്ങനെയിരിക്കും എന്നറിയാന്‍ അവസരം ഒരുക്കുന്ന ഫേസ് ആപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍. ഏതായാലും സിനിമാ താരങ്ങൾക്കിടയിലും ചര്‍ച്ച ഇപ്പോൾ ഫേസ് ആപ്പാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

View post on Instagram

നടന്‍ നീരജ് മാധവാണ് ആദ്യം ഫേസ് ആപ്പ് ഉപയോഗിച്ച് മഞ്ജു വാര്യരെ ചലഞ്ചിന് ക്ഷണിച്ചത്. നടന്മാ‌രായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പമാണ് നീരജ് മഞ്ജുവിനെ ഫേസ് ആപ്പിലേക്ക് ക്ഷണിച്ചത്. പിന്നാലെ മഞ്ജുവും തന്‍റെ ഫേസ് ആപ്പ് ചിത്രം പങ്കുവച്ചു. "എന്നാ പിന്നെ ഞാനും ചലഞ്ച് അക്സപ്റ്റഡ്" എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവച്ചത്. 

View post on Instagram

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ,ജോജു തുടങ്ങിയ താരങ്ങളെല്ലാം ഫേസ് ആപ്പ് പരീക്ഷിച്ച്‌ ചിത്രം സമൂഹമാധ്യങ്ങൾ വഴി ഷെയര്‍ ചെയ്തിരുന്നു.

View post on Instagram
View post on Instagram
View post on Instagram
View post on Instagram

കൂടുതല്‍ ചിത്രങ്ങള്‍ കാണാം: 'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍