Asianet News MalayalamAsianet News Malayalam

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!

എന്താണ് 1986 മുതല്‍ ഇതുവരെ എല്‍സിയുവില്‍ നടന്നത് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. സ്പോയിലര്‍ ഉള്ളതിനാല്‍ ലിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കണമെന്നില്ല. 
 

lokesh cinematic universe details explained from 1986 to present day vvk
Author
First Published Oct 29, 2023, 7:29 AM IST

ചെന്നൈ: തമിഴ് സിനിമ ലോകത്ത് നിന്നും ചെറിയ കാലത്തില്‍ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോള്‍ തീയറ്ററുകളില്‍ ഒടിക്കൊണ്ടിരിക്കുന്ന ലിയോ അടക്കം അഞ്ച് പടങ്ങളെ ലോകേഷ് ചെയ്തിട്ടുള്ളൂവെങ്കിലും ഒരു ക്രാഫ്റ്റ്മാനായ ഫിലിംമേക്കര്‍ എന്ന നിലയില്‍ ലോകേഷ് ശ്രദ്ധ നേടി. അതിനിടയില്‍ ചര്‍ച്ചയാകുന്നത് ലോകേഷിന്‍റെ സിനിമാറ്റിക് യൂണിവേഴ്സാണ്. കൈതി എന്ന പടത്തില്‍ തുടങ്ങിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവ എല്‍സിയു ഇപ്പോള്‍ ലിയോയില്‍ എത്തി നില്‍ക്കുകയാണ്. എന്താണ് 1986 മുതല്‍ ഇതുവരെ എല്‍സിയുവില്‍ നടന്നത് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. സ്പോയിലര്‍ ഉള്ളതിനാല്‍ ലിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കണമെന്നില്ല. 

1986 - വിക്രം

lokesh cinematic universe details explained from 1986 to present day vvk
- ഏജന്റ് വിക്രം തന്‍റെ പുതിയ മിഷന്‍ പൂര്‍ത്തിയാക്കുന്നു.
- ബ്ലാക് സ്ക്വാഡിന്‍റെ പൈലറ്റ് ബാച്ച് നിലവില്‍ വരുന്നു
- വിവിധ മിഷനുകള്‍ വിജയിക്കുന്നു.
- എന്നാല്‍ വിക്രത്തിന്‍റെയും സംഘത്തിന്‍റെയും ഒരു ദൗത്യം പരാജയപ്പെടുന്നു.
-ബ്ലാക്ക് സ്ക്വാഡിലെ അംഗങ്ങളെ ഇല്ലാതാക്കുന്നു
- വിക്രം അടക്കം സംഘത്തിലെ ഒരു വിഭാഗം രക്ഷപ്പെടുന്നു. അവര്‍ വിവിധ വേഷങ്ങളില്‍ ഒളിവിലാണ്
1992 - റോളക്സ് തന്‍റെ മയക്കുമരുന്ന് സാമ്രാജ്യത്തിന് തുടക്കമിടുന്നു - ( വിക്രത്തില്‍ 27 കൊല്ലം കൊണ്ടാണ് താന്‍ ഈ സാമ്രാജ്യം ഉണ്ടാക്കിയത് എന്ന ഡയലോഗ് റഫറന്‍സ്).

lokesh cinematic universe details explained from 1986 to present day vvk
1999 - ദാസ് കുടുംബത്തിലെ പ്രശ്നം, അവരുടെ പുകയില ഫാക്ടറിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം എലീസ ദാസ് കൊല്ലപ്പെടുന്നു. ലിയോ ദാസും കൊല്ലപ്പെട്ടതായി കരുതുന്നു. പാര്‍ത്ഥിഭനായി ലിയോ സത്യമംഗലത്ത് മറ്റൊരു ജീവിതം നയിക്കുന്നു. 
lokesh cinematic universe details explained from 1986 to present day vvk

2009 - 'ആ വലിയ സംഭവം' ചെയ്ത് ഡില്ലി ജയിലിലാകുന്നു.
2019 - ഡില്ലി ജയിലില്‍ നിന്നും റിലീസാകുന്നു, മകളെ കാണുവാന്‍ പോകുന്നു
-ട്രിച്ചി മയക്കുമരുന്ന് വേട്ട
- അടക്കളം ഗ്യാങ്ങിന്‍റെ 900 കിലോ മയക്കുമരുന്ന് ബിജോയിയും സംഘവും പിടിച്ചെടുക്കുന്നു
- എന്നാല്‍ പൊലീസിലെ സ്റ്റീഫൻ രാജും സംഘവും അൻബിന് ഈ വിവരം ചോര്‍ത്തി നൽകുന്നു
 - പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ അൻബു ശ്രമിക്കുന്നു.
- ഡില്ലിയുടെ സഹായം ബിജോയി തേടുന്നു
- നെപ്പോളിയനും പോലീസ് സ്റ്റേഷനിലെ കോളേജ് പിള്ളേരും മയക്കുമരുന്ന് സംരക്ഷിക്കുന്നു
- അടക്കളം സംഘം ജയിലിൽ
- അൻബുവിന് പരിക്കേറ്റു
- ഡില്ലി മകള്‍ക്കും കാമാച്ചിക്കും ഒപ്പം ഉത്തര്‍പ്രദേശിലേക്ക് പോകുന്നു 

lokesh cinematic universe details explained from 1986 to present day vvk

2019 - ട്രിച്ചി മയക്കുമരുന്ന് വേട്ട നടക്കുന്ന സമയത്ത് തന്നെ കര്‍ണ്ണന്‍ എന്ന പേരില്‍ അജ്ഞാതവാസം നടത്തുന്ന വിക്രത്തിന്‍റെ മകന്‍ പ്രപഞ്ചന്‍ ബിജോയിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സന്താനത്തിന്‍റെ വന്‍ മയക്കുമരുന്ന് ശേഖരം ഒളിച്ചുവയ്ക്കുന്നു. 09-03-19 നായിരുന്നു അത്. 
- പ്രപഞ്ചന്‍ സന്താനത്താല്‍ കൊല്ലപ്പെടുന്നു.
- ബിജോയ് കുടുംബത്തിന് ദുരന്തം സംഭവിക്കുന്നു
- അടക്കളം ടീം പുറത്ത്
07-06-19 - കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു.
14-06-19 - സ്റ്റീഫൻ രാജ് മരിച്ചു
പിന്നാലെ അമറും പുതിയ ബ്ലാക് സ്ക്വാഡും കേസ് അന്വേഷിക്കാന്‍ എത്തുന്നു.
23-06-19 - ഗായത്രിയും ഏജന്റ് ടീനയും മരിച്ചു. എസിപിയെ അമര്‍ കൊലപ്പെടുത്തുന്നു. 
23-06-19 - സന്താനം കൊല്ലപ്പെടുന്നു, വിക്രം വീണ്ടും അപ്രത്യക്ഷനാകുന്നു. 

lokesh cinematic universe details explained from 1986 to present day vvk
30-6-2019
ആ ഒരാഴ്ചയ്ക്ക് ശേഷം ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ റോളക്സ് മുംബൈയില്‍ എല്ലാവരുടെയും മീറ്റിംഗ് വിളിക്കുന്നു. തന്‍റെ ശത്രുക്കള്‍ക്കെതിരെ നീക്കം പ്രഖ്യാപിക്കുന്നു. അതേ സ്ഥലത്ത് വിക്രം ഉണ്ടായിരുന്നു. ഇതേ സമയം ഡില്ലി ഉത്തര്‍ പ്രദേശിലും, അമര്‍ കേരളത്തിലുമാണ്.

lokesh cinematic universe details explained from 1986 to present day vvk

2021 - ലിയോ

lokesh cinematic universe details explained from 1986 to present day vvk
ലിയോ തന്റെ കുടുംബത്തോടൊപ്പം കഫേ ഉടമയായി ഹിമാചൽ പ്രദേശിൽ പാര്‍ത്ഥിപനായി താമസിക്കുന്നു.
ഹൈനയെ പിടികൂടുന്നതിൽ ഫോറസ്റ്റ് റേഞ്ചറായ സുഹൃത്ത് ജോഷിയെ സഹായിക്കുന്നു
-ഹൈന സുബ്രമണിയെ ദത്തെടുക്കുന്നു

lokesh cinematic universe details explained from 1986 to present day vvk
-പാർത്ഥിപനും സൈക്കോ കൊലയാളികളുമായി പ്രശ്നം ഉണ്ടാകുന്നു. അവരെ കൊല്ലപ്പെടുത്തേണ്ടി വരുന്നു. അതിന്‍റെ ട്രയല്‍ നേരിടേണ്ടി വരുന്നു. അത് വലിയ വാര്‍ത്തയാകുന്നു. അതോടെ ഭീഷണികള്‍ വരുന്നു.
-പാർത്ഥിപനും  കുടുംബത്തിനും സുരക്ഷ നല്‍കാന്‍ നെപ്പോളിയന്‍ എത്തുന്നു. 
-പിന്നാലെ പാര്‍ത്ഥിപന്‍ എന്ന ലിയോയെ തേടി ആന്‍റണി ദാസ് എത്തുന്നു, പിന്നാലെ ദാസ് കമ്പനിയുടെ മയക്കുമരുന്ന് ഫാക്ടറി അടക്കം നശിപ്പിക്കുന്ന സംഘടനം.  ആന്റണി ദാസ്, ഹരോൾഡ് ദാസ് മരണപ്പെടുന്നു.
- മയക്കുമരുന്ന് മാഫിയയ്ക്കെതിരെ യുദ്ധത്തിനായി വിക്രം ലിയോയെ കൂടി തന്‍റെ ടീമിലേക്ക് ക്ഷണിക്കുന്നു. 

(സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സില്‍ വന്ന തമിഴ് പോസ്റ്റിന്‍റെ തര്‍ജ്ജിമ)

'സംഭവം ഇറുക്ക്': ലിയോയില്‍ മാത്യുവിനെ വിജയിയുടെ മകനായി ലോകേഷ് നിശ്ചയിച്ചത് വെറുതെയല്ല.!

നാളെ വെളിപ്പെടുത്തുന്നത് വലിയ സര്‍പ്രൈസ്, കാരണം പോസ്റ്ററിലെ അവസാന വരി; ഇന്ത്യന്‍ 2 അപ്ഡേറ്റ്

Follow Us:
Download App:
  • android
  • ios