ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി താരം തിളങ്ങിനിന്നു. നല്ലൊരു നർത്തകി കൂടിയാണ് ദേവി ചന്ദന. 

ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു കിഷോറിന്റെയും ദേവിയുടെയും വിവാഹം. കഴിഞ്ഞ ദിസമായിരുന്നു ഇരുവരുടെയും 16-ാം വിവാഹ വാർഷികം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചാണ് ദേവി ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

' ഒരുമിച്ച് 16 വർഷം പൂർത്തിയാക്കുന്നു. എന്നെ സഹിച്ച് ഒപ്പം നിന്നതിന് നന്ദി. വർഷം കഴിയുന്തോറും നമ്മുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒരുമയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടം. വിവാഹ വാർഷികാശംസകൾ... കിഷോറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദേവി ചന്ദന കുറിക്കുന്നു.

View post on Instagram

ഇപ്പോൾ പൗർണ്ണമിതിങ്കൾ സീരിയലിൽ ആണ് ദേവി വേഷം ഇടുന്നത്. നെഗറ്റീവ് കഥാപാത്രമാണ് എങ്കിലും നിറഞ്ഞ കയ്യടിയാണ് വസന്തമല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ നൽകുന്നത്. വില്ലത്തി വേഷത്തിലും ചിരി നിമിഷങ്ങൾ സമ്മാനിക്കുന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്.