സല്‍മാന്‍ ഖാന്‍റെ സഹോദരി അർപിത ഖാനും ഭര്‍ത്താവ് ആയുഷ് ശർമ്മയും ബാന്ദ്രയിലെ വസതി 22 കോടി രൂപയ്ക്ക് വിറ്റു. 

മുംബൈ: സല്‍മാന്‍ ഖാന്‍റെ സഹോദരി അർപിത ഖാനും ഭര്‍ത്താവ് ആയുഷ് ശർമ്മയും അടുത്തിടെ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ദമ്പതികൾ ബാന്ദ്രയിലെ തങ്ങളുടെ വസതി 22 കോടി രൂപയ്ക്ക് വിറ്റ് വോർളിയിൽ ഒരു പുതിയ ആഡംബര വീട് വാങ്ങിയെന്നാണ് റിപ്പോർട്ട്. 

2022-ൽ 10 കോടി രൂപയ്ക്കാണ് ആയുഷും അർപിതയും അവരുടെ ബാന്ദ്ര വസതി വാങ്ങിയത്. മുംബൈയിലെ ഖാർ വെസ്റ്റ് സബർബനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സത്ഗുരു ഡെവലപ്പേഴ്‌സിന്‍റെ ഫ്ലൈയിംഗ് കാർപെറ്റ് പാര്‍പ്പിട സമുച്ചയത്തിന്‍റെ 12-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 1,750 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്‍റിന് നാല് പ്രത്യേക പാർക്കിംഗ് ഏരിയയും ഉൾപ്പെടുന്നു. 

സാപ്കീ പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം 40 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് 2022 ഫെബ്രുവരി 4 ന് അർപിത പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തു. ബോംബെ ജിംഖാനയ്ക്ക് സമീപമാണ് ഈ പ്രൊപ്പര്‍ട്ടി. സമാനമായ പ്രോപ്പർട്ടികൾക്ക് പ്രതിമാസം 1.75 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് ഈ സ്ഥലത്ത് വാടക നിരക്ക്.

ഇപ്പോൾ, 2024-ൽ, ദമ്പതികൾ ഈ വസതി 22 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് വിവരം. അവരുടെ നിക്ഷേപത്തിൽ ഗണ്യമായ ലാഭം ഇതിലൂടെ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരാണ് താര ദമ്പതികളില്‍ നിന്നും ഈ വസതി വാങ്ങിയത് എന്ന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ആയുഷിൻ്റെയും അർപിതയുടെയും വോർളിയിലെ പുതിയ വീട് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. താരദമ്പതികൾ വോർളിയിലേക്ക് മാറുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത് 2016 ൽ ജനിച്ച മകൻ അഹിലും 2019 ൽ ജനിച്ച മകൾ ആയത്തും. അതേ സമയം കുറച്ചുകാലമായി അർപിത ഖാന്‍റെ ഭര്‍ത്താവ് ആയുഷ് ശർമ്മ സല്‍മാന്‍ ഖാന്‍ കുടുംബവുമായി അടുത്ത ബന്ധമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴത്തെ വസതി വില്‍പ്പനയ്ക്ക് ബന്ധമുണ്ടോ എന്ന തരത്തില്‍ ചില ബോളിവുഡ് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്.

ആയുഷ് ശർമ്മ ഇസബെല്ലെ കൈഫിനൊപ്പം ക്വാത്ത എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് കരൺ ലളിത് ബുട്ടാനിയാണ്.

തുയിലുണർത്ത് പാട്ട്: പൊറാട്ട് നാടകത്തിലെ പുതിയ ഗാനം പുറത്ത്

‘ആ നടിക്കൊപ്പം അഭിനയിച്ചാല്‍ ഭാര്യ ഉപേക്ഷിക്കും’ അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം ആ പടം അക്ഷയ് കുമാര്‍ ഉപേക്ഷിച്ചു