Asianet News MalayalamAsianet News Malayalam

'ജീവിതം എനിക്കൊരു ഭ്രാന്തൻ യാത്ര'; സുസുക്കി ജിംനിയെ ഒപ്പം കൂട്ടി അഭിരാമി, വില 12 മുതൽ 17 ലക്ഷം വരെ

പുത്തൻ ജിംനിയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്താണ് അഭിരാമി സുരേഷ് സന്തോഷം പങ്കുവച്ചിരിക്കുന്നത്.

Abhirami Suresh buy Maruti Suzuki Jimny
Author
First Published Aug 19, 2024, 11:52 AM IST | Last Updated Aug 19, 2024, 12:18 PM IST

ഭിനയവും പാട്ടും ബിസിനസുമൊക്കെയായി സജീവമാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിൽ സജീവമായ അഭിരാമി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം ഏറെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ താൻ പുതിയ വാഹനം വാങ്ങിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് അഭിരാമി. മാരുതി സുസുക്കിയുടെ ജിംനിയാണ് അഭിരാമി തന്റെ ​ഗാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. 12 മുതൽ 17 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില എന്നാണ് റിപ്പോർട്ട്.  

പുത്തൻ ജിംനിയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്താണ് അഭിരാമി സുരേഷ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. "കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർച്ച താഴ്ചകൾ, കഠിനാധ്വാനം, കണ്ണ് തുറപ്പിക്കുന്ന അനുഭവങ്ങൾ എന്നിവ നിറഞ്ഞ ജീവിതം എനിക്കൊരു ഭ്രാന്തൻ യാത്രയാണ്. എന്നാൽ അതിനെല്ലാം മുകളിലുള്ള എൻ്റെ വഴികാട്ടിയായ വെളിച്ചം ഒരിക്കലും നഷ്ടമായിരുന്നില്ല. ഞാൻ സഹിച്ച എല്ലാ വേദനകളും പ്രയാസങ്ങളുമാണ് എന്നെ ഈ നിമിഷത്തിലേക്ക് നയിച്ചതെന്ന് ഞാൻ ശരിക്കും വിശ്വസിക്കുകയാണ്. എൻ്റെ സ്വന്തം മാരുതി സുസുക്കി ജിംനി കൊണ്ട് ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ കുഞ്ഞ് ബീസ്റ്റ് എല്ലാവരുടെയും കപ്പ് ഓഫ് ടീ ആയിരിക്കും. പക്ഷേ ഇത് എൻ്റേതാണ്. ഇതെന്റെ ഗാരേജിലേക്കുള്ള ആദ്യ കൂട്ടിച്ചേർക്കലാണ്", എന്നാണ് അഭിരാമി കുറിച്ചത്. 

ബാലതാരമായി അഭിനയരംഗത്ത് എത്തിയ ആളാണ് ഗായിക അമൃത സുരേഷിന്‍റെ സഹോദരി കൂടിയായ അഭിരാമി. ഹലോ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. നവനീത് മാധവും ഷെയ്ന്‍ നിഗുമുണ്ടായിരുന്നു കുട്ടിച്ചാത്തനില്‍. കേരളോത്സവം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അഭിരാമി എത്തി. ഗുലുമാല്‍, 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അമൃതയ്‌ക്കൊപ്പം ഗാനരചനയും സംഗീതവുമൊക്കെയായി സജീവമാണ് അഭിരാമി. അമൃതക്കെതിരെ വരുന്ന വിമർശനങ്ങൾക്കും അഭിരാമി മറുപടി കൊടുക്കാറുണ്ട്. അഭിരാമിയുടെ ഈ രീതിക്ക് അഭിനന്ദനം ലഭിക്കാറുമുണ്ട്. 

ക്ലാഷിന് തയ്യാർ ! കങ്കുവയ്ക്ക് ഒപ്പം വേട്ടയ്യനും; രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ചിത്രത്തിന്റെ റിലീസ് തിയതി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios